Tag: പരപ്പനങ്ങാടിയിൽ പീഡനം

പരപ്പനങ്ങാടിയിൽ ഭിന്നശേഷി വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിൽ
Crime

പരപ്പനങ്ങാടിയിൽ ഭിന്നശേഷി വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിൽ

പരപ്പനങ്ങാടി : കഴിഞ്ഞ മാസം പരപ്പനങ്ങാടിയിലും പിന്നീട് കോട്ടക്കലും വെച്ച്   ഭിന്നശേഷി  വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട കേസിൽ സംഘത്തിലുണ്ടായിരുന്ന നാലാമനും പിടിയിലായി. പരപ്പനങ്ങാടി പുത്തൻ കടപ്പുറം  തീരത്തെ നാക്കടിയൻ അബ്ദുൽ നാസർ ( 48) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്.  കഴിഞ്ഞ മാസം പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിലെത്തിയ പേരാമ്പ്ര  സ്വദേശിനിയായ ഭിന്നശേഷിക്കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ പരപ്പനങ്ങാടി കെട്ടുങ്ങൽ, നെടുവ സ്വദേശികളായ മുനീര്‍, സജീര്‍, പ്രജീഷ് എന്നിവരെ നേരത്തെ പേരാമ്പ്ര പൊലീസ് പരപ്പനങ്ങാടിയിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിൽ ഇനിയുമൊരാൾ കൂടിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലിസ്  കേസ് കോഴിക്കോട് നിന്നും മലപ്പുറത്തേക്ക് കൈമാറിയതിനെ തുടർന്ന് പരപ്പനങ്ങാടി എസ് എച്ച്. ഒ കെ.ജെ ജിനേഷിനെ അന്വേഷണ ചുമതലയേൽപ്പിക്കപെടുകയായി...
Crime

ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിനിക്ക് പീഡനം; പരപ്പനങ്ങാടിയിൽ എത്തിയത് കാമുകനെ തേടി

സംഭവത്തിൽ കൂടുതൽ പ്രതികൾപരപ്പനങ്ങാടി: ഇൻസ്റ്റഗ്രാം വഴിപരിചയപ്പെട്ട കാമുകനെ തേടിയെത്തിയ ഭിന്നശേഷിക്കാരിയായ ബിരുദ വിദ്യാർത്ഥിനി (19) പരപ്പനങ്ങാടിയിൽ കൂട്ടബലാൽസംഗത്തിനിരയായ സംഭവത്തിൽ കൂടുതൽ പ്രതികളെന്ന് പോലീസ്. സംഭവത്തിൽ പരപ്പനങ്ങാടിയിലെ ഓട്ടോ ഡ്രൈവർമാരായ താനൂർ പരിയാപുരം രണ്ടാം വാർഡിലെ പള്ളിക്കൽ പ്രജീഷ്, പരപ്പനങ്ങാടി കെട്ടുങ്ങൽ കടപ്പുറം ആലിക്കാനകത്ത് സഹീർ , ബാർബർ ജോലി ചെയ്യുന്ന പുത്തരിക്കൽ തയ്യിൽ വീട്ടിൽ മുനീർ എന്നിവരെ പേരാമ്പ്ര പോലീസ് കസ്റ്റഡിയിലെടുത്തു.ഡിസംബർ 21 ബുധനാഴ്ച വൈകിട്ടാണ് യുവതി കാമുകനെ തേടി പരപ്പനങ്ങാടിയിലെത്തിയത്. കണ്ണൂർ, കാസർകോട് ഭാഗത്തുള്ള കാമുകൻ അനസ് പരപ്പനങ്ങാടിയിലെത്തി പെൺകുട്ടിയുടെ കാലിനുള്ള സ്വാധീന കുറവു കണ്ട് ഭാര്യയും കുട്ടികളുമുണ്ടെന്ന് പറഞ്ഞ് ട്രെയിൻ കയറി പോവുകയായിരുന്നുവത്രെ. കാമുകൻ കൈയൊഴിഞ്ഞതോടെ രക്ഷകരായി പ്രജീഷും മുനീറുമെത്തുകയായിരുന്നു. ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്...
Crime

വഴി തെറ്റിയെത്തിയ ഭിന്നശേഷിക്കാരിയെ പരപ്പനങ്ങാടിയിൽ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി

പരപ്പനങ്ങാടി : ഭിന്നശേഷിക്കാരിയായ പത്തൊൻപതുകാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി. പീഡനക്കേസിൽ മൂന്നു പേരെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബന്ധുവീട്ടിലേക്ക് പോകവേ വഴി തെറ്റി പരപ്പനങ്ങാടിയിലെത്തിയ പെൺകുട്ടിയെയാണ് മൂന്നു പേർ പീഡനത്തിന് ഇരയാക്കിയത്. പരപ്പനങ്ങാടിയിലെ ലോഡ്ജിലും മറ്റൊരു കെട്ടിടത്തിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. കേസുമായി ബന്ധപ്പെട്ട് നെടുവ സ്വദേശികളായ മുനീർ, പ്രജീഷ്, സജീർ എന്നിവരാണ് പിടിയിലായത്. ...
error: Content is protected !!