Tuesday, October 14

Tag: പരപ്പനങ്ങാടി എക്സൈസ്

മെത്താഫെറ്റമിനും ഹാഷിഷ് ഓയിലുമായി എ ആർ നഗർ സ്വദേശികൾ പിടിയിൽ
Crime

മെത്താഫെറ്റമിനും ഹാഷിഷ് ഓയിലുമായി എ ആർ നഗർ സ്വദേശികൾ പിടിയിൽ

പരപ്പനങ്ങാടി : എം ഡി എം എ യും ഹാഷിഷ് ഓയിലുമായി എ ആർ നഗർ സ്വദേശികളായ യുവാക്കൾ പിടിയിൽ. കുന്നുംപുറം കൊളോത്ത് മുഹമ്മദ് അസറുദ്ധീൻ (28), ആ ആർ നഗർ പുതിയത്ത്പുറായ കൊടശ്ശേരി താഹിർ (27) എന്നിവരെയാണ് പരപ്പനങ്ങാടി എക്സൈസ് പിടികൂടിയത്. വള്ളിക്കുന്ന് കൊടക്കാട് കാര്യാട് കടവ് പാലത്തിന് സമീപത്ത് വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് 13.09 ഗ്രാം മെത്താഫെറ്റമിനും 6.40 ഗ്രാം ഹാഷിഷ് ഓയിലും, മെത്താഫെറ്റമിനും മറ്റു ലഹരി വസ്തുക്കളും തൂക്കുന്നതിന് ആവശ്യമായ ഇലക്ട്രോണിക് തുലാസും പിടികൂടി. NDPS ആക്റ്റ് പ്രകാരം കേസെടുത്തു. ലഹരി വസ്തുക്കൾ കടത്തി കൊണ്ട് വരാൻ ഇവർ ഉപയോഗിച്ച KL 24 P 1182 മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിൽ എടുത്തു. പ്രതികളെ പരപ്പനങ്ങാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്ന് ലഹരി വസ്തുക്കൾ കടത്തിക്കൊണ്ട് വന്ന് കരിപ്പൂർ വിമാനത്താവളത്തിന് സമീപവ...
Crime

40 ഗ്രാം എം ഡി എം എ യുമായി ചേലേമ്പ്ര സ്വദേശി പിടിയിൽ

പരപ്പനങ്ങാടി : 40 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിൽ. ചെലേമ്പ്ര കുറ്റിപ്പാല സ്വദേശി അഫ്നാസ് (24) നെയാണ് ഒരാഴ്ച്ചയായി നടത്തിയ നിരീക്ഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് ഇൻസ്‌പെക്ടർ കെ ടി ഷനൂജും പാർട്ടിയും അയാളുടെ വീട്ടിൽ ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിൽ 40ഗ്രാം അതിമാരക മയക്കുമരുന്നായ MDMA പിടിച്ചെടുക്കുകയായിരുന്നു. ഇതിന് വിപണിയിൽ ഏകദേശം മൂന്ന് ലക്ഷം രൂപ വിലമതിക്കും.പൈങ്ങോട്ടൂർ, ചേട്ട്യാർമാട്, ചേലൂപ്പാടം തുടങ്ങിയ സ്ഥലങ്ങളിലും ടർഫ് കേന്ദ്രീകരിച്ചുമാണ് ഇവൻ മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്. ബാംഗ്ലൂർ നിന്നുമാണ് ഇവൻ MADMA എത്തിക്കുന്നത് എന്നും എത്തിച്ചുകൊടുക്കുന്ന ആളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും എക്സ്സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുന്നതായും ഇനിയും പ്രതികൾ പിടിയിലാകാൻ സാധ്യത ഉണ്ടെന്നും ഇൻസ്‌പെക്ടർ പറഞ്ഞു. അസി.എക്സ്സൈസ് ഇൻസ്‌പെക്ടർ കെ പ്രദ...
error: Content is protected !!