Saturday, August 30

Tag: പഴയകാല അധ്യാപകരെ തേടി പൂർവ വിദ്യാർഥികൾ എത്തി

പ്രിയ ഗുരുവിനെ തേടി 33 വർഷത്തിന് ശേഷം അവരെത്തി; ഓണസമ്മാനവുമായി പുന:സമാഗമം
Other

പ്രിയ ഗുരുവിനെ തേടി 33 വർഷത്തിന് ശേഷം അവരെത്തി; ഓണസമ്മാനവുമായി പുന:സമാഗമം

കോഴിക്കോട്: ഇന്ന് ഇവർക്ക് പ്രായം 50 കഴിഞ്ഞെങ്കിലും പഴയകാല ഓർമ്മകൾ ചികഞ്ഞെടുത്ത് പ്രിയ ഗുരുവിനെ പരതുകയായിരുന്നു. കാലം 1992. തൃശൂർ ജില്ല ഇനിസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ ആൻഡ് ട്രെയ്നിംഗ് (ഡയറ്റ്) കേന്ദ്രത്തിലെ അധ്യാപകവിദ്യാർഥികളായിരുന്നു ഇവർ. അധ്യാപക പരിശീലന കളരിക്ക് നേതൃത്വം നൽകിയ പ്രിയ ലക്ചറർ ജോർജ് ജോസഫ് സാറിനെ 33 വർഷം മുമ്പ് കണ്ട് പിരിഞ്ഞതാണ്. പിന്നീട് നടന്ന പുർവ്വാധ്യാപക-വിദ്യാർഥി സംഗമത്തിലും അദ്ദേഹത്തെ ഇവർക്ക് കാണാനായില്ല. അദ്ദേഹം കാനഡയിലായിരുന്നു. അപത്രീക്ഷിതമായി തൃശൂർ ഡയറ്റിൽ നിന്നും വിരമിച്ച പ്രിൻസിപ്പൾ ഡോ:അബ്ബാസ് അലിയാണ് ജോസഫ് സർ നാട്ടിലുണ്ടെന്ന വിവരമറിയിച്ചത്. ഇതു പ്രകാരം അദ്ദേഹവുമായി ബന്ധപ്പെട്ടാണ് പുനസമാഗമം സാധ്യമായത്. പഴയ മക്കൾ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതോടെ അദ്ദേഹത്തിൻ്റെ മറുപടി വന്നത് ഇങ്ങനെ:പഠിപ്പിച്ച 'കുട്ടികൾ' കാണണമെന്നു പറയുന്നതിനെക്കാൾ ഒരു അധ്യാപകന് സന്തോഷം തരുന്നത് എന്ത...
error: Content is protected !!