സമസ്ത സൃഷ്ടിച്ചത് ധാർമിക ബോധമുള്ള വിദ്യാസമ്പന്നരെ: മന്ത്രി വി. അബ്ദുറഹ്മാൻ
തിരൂർ: കേരളം വിദ്യാഭ്യാസരംഗത്ത് വൻ മുന്നേറ്റം നടത്തിയപ്പോൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് ധാർമിക ബോധമുള്ളവരെ സൃഷ്ടിക്കുക എന്ന ഒരു വലിയ ഉത്തരവാദിത്തമാണ് സമസ്ത നടത്തിയതെന്ന് ന്യൂനപക്ഷ ക്ഷേമ കായിക വഖഫ് ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പ്രസ്താവിച്ചു. തിരൂർ നൂർ ലൈക്കിൽ വെച്ച് നടന്ന അസ്മി ലിറ്റിൽ സ്കോളർ ദേശീയ ഗ്രാൻഡ്ഫിനാലെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് സ്കൂൾ തലം മുതൽ തന്നെ ഡിജിറ്റൽ,ജി കെ ആൻഡ് കറന്റ് അഫേഴ്സ്, ക്രിയേറ്റിവിറ്റി, ലീഡർഷിപ്പ് ഈ നാല് ഏരിയകളിൽ നിന്ന് ഇഷ്ടമുള്ള ഏരിയയിൽ കുട്ടിക്ക് മത്സരിക്കാൻ അവസരം നൽകുന്നു. പഠനത്തിൽ ബുദ്ധിമതികളായ കുട്ടികളെ മാത്രം മത്സര പരീക്ഷയിൽ പങ്കെടുപ്പിക്കും എന്ന നാളിതുവരെ സ്കൂളുകൾ അവലംബിച്ചു പോരുന്ന മത്സര രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായിട്ടാണ് ഇത്തവണത്തെ ലിറ്റിൽ ...