കുട്ടിയുടെ മാല കവർന്നു, പിടിക്കപ്പെടുമെന്നായപ്പോൾ മാല വിഴുങ്ങി; തൊണ്ടി മുതൽ പുറത്ത് വരുന്നതും കാത്ത് പൊലീസ്
.നിലമ്പൂർ: സ്വകാര്യ ക്ലിനിക്കില്‍ എത്തിയ കുട്ടിയുടെ കഴുത്തില്‍ നിന്ന് മോഷ്ടിച്ച മാല വിഴുങ്ങി യുവതി. തൊണ്ടിമുതല്‍ പുറത്തുവരാനായി കാത്തിരിക്കുകയാണ് പോലീസ്. നിലമ്പൂർ മുക്കട്ടയിൽ താമസിക്കുന്ന പാലേമാട് കല്ലൻ കുന്നൻ സമീന (35) ആണ് കുഞ്ഞിൻ്റെ കഴുത്തിൽ കിടന്ന മാല മോഷ്ടിച്ചു വിഴുങ്ങിയത്.നിലമ്പൂർ ജില്ലാ ആശുപത്രി റോഡില്‍ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കില്‍ 9ന് രാത്രി 10ന് ആയിരുന്നു സംഭവം. ഡോക്ടറെ കാണാൻ കാത്തിരിക്കുകയായിരുന്നു പുളിക്കലോടി സ്വദേശിയുടെ കുഞ്ഞിന്റെ കഴുത്തില്‍ കിടന്ന മാലയാണ് യുവതി കവർന്നത്. 3.5 ഗ്രാം വരുന്ന സ്വർണമലയായിരുന്നു ഇത്.
വരാന്തയില്‍ ഓടിക്കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മുക്കട്ട സ്വദേശിനിയായ യുവതി കൊഞ്ചിക്കുന്നതും ലാളിക്കുന്നതും ക്ലിനിക്കിലുണ്ടായിരുന്ന ആളുകള്‍ കണ്ടിരുന്നു. അതുകൊണ്ട് തന്നെ കുടുങ്ങുമെന്ന് ഉറപ്പായ ഘട്ടത്തില്‍ യുവതി മാല വിഴുങ്ങുകയായിരുന്നു. ഇതോടെ നാട്ടുകാർ ചേർന്ന് യുവതിയെതട...

