Thursday, October 23

Tag: പി എസ് എം ഒ കോളജ് വിദ്യാർത്ഥിനികൾ

സ്വർണത്തിന്റെ വില കുട്ടികളുടെ മനസ്സ് മാറ്റിയില്ല, വീണുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകി കോളേജ് വിദ്യാർത്ഥിനികൾ മാതൃകയായി
Other

സ്വർണത്തിന്റെ വില കുട്ടികളുടെ മനസ്സ് മാറ്റിയില്ല, വീണുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകി കോളേജ് വിദ്യാർത്ഥിനികൾ മാതൃകയായി

പരപ്പനങ്ങാടി: കളഞ്ഞുകിട്ടിയ ഒന്നേകാൽ പവനോളം തൂക്കം വരുന്ന കൈ ചെയിനാണ് വിദ്യാർഥിനികൾ ഉടമക്ക് തിരിച്ചു നൽകി മാതൃകയായത്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ ഡിഗ്രി മൂന്നാം വർഷ ചരിത്ര വിദ്യാർഥിനി ഫാത്തിമ അൻസിയ, എം.കോം പി.ജി വിദ്യാർഥിനി റാഷിദ, മൂന്നാം വർഷ സുവോളജി വിദ്യാർഥിനി ശബ്ന എന്നിവർക്കാണ് പരപ്പനങ്ങാടി റെയിൽവേ അടിപ്പാതക്ക് സമീപത്ത് നിന്നും സ്വർണാഭരണം കിട്ടിയത്. മൂന്ന് പേരും താനൂർ സ്വദേശിനികളാണ്. പരപ്പനങ്ങാടി നമ്പുളം സൗത്തിലെ കോണിയത്ത് ജസീമിൻ്റെ ഭാര്യ ജസീനയുടെ സ്വർണമാണ് നഷ്ടമായത്. ജസീന ചുഴലിയിലെ വീട്ടിലേക്ക് പോകുന്നതിനിടെ ചൊവ്വാഴ്ച രാവിലെ എട്ടരക്കാണ് കളഞ്ഞുപോയത്. മൂന്ന് പേരും കോളജിലേക്ക് പോകുന്ന വഴി കോളജ് യൂനിയൻ എം.എസ്.എഫ് ജോയിൻ്റ് സെക്രട്ടറി കൂടിയായ അൻസിയക്കാണ് സ്വർണം ആദ്യം കിട്ടിയത്. അവർ പോകുന്ന സമയം തന്നെ പൊലിസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പിന്നീട് സോഷ്യൽമീഡിയ വഴി വിവരം അറിഞ്ഞെത്തിയ ഉടമക്ക് ഇന്നലെ...
error: Content is protected !!