Tuesday, October 28

Tag: പി കെ കുഞ്ഞാലിക്കുട്ടി

നവീകരിച്ച അച്ചനമ്പലം -കൂരിയാട് റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു
Other

നവീകരിച്ച അച്ചനമ്പലം -കൂരിയാട് റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

വേങ്ങര : 9 കോടി രൂപയ്ക്ക് നവീകരിച്ച അച്ചനമ്പലം-കൂരിയാട് റോഡ് പൊതുമരാമത്ത്- വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. 2021 ൽ സർക്കാർ അധികാരത്തിലെത്തുമ്പോൾ 50 ശതമാനം റോഡുകളും റബ്ബറൈസ് ചെയ്യണമെന്ന് ലക്ഷ്യമിട്ടിരുന്നുവെന്നും എന്നാൽ നാലര വർഷം കൊണ്ട് തന്നെ 50 ശതമാനം റോഡുകളും റബ്ബറൈസ് ചെയ്തു കഴിഞ്ഞെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റോഡുകളുടെ നവീകരണത്തിന് ക്രിയാത്മകമായ നിർദ്ദേശങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.മണ്ഡലത്തിലെ മുഴുവൻ റോഡുകളും റബ്ബറൈസ് ചെയ്തതായി കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു. ചടങ്ങിൽ കൊളപ്പുറം മേൽപ്പാല നിർമ്മാണത്തിനുള്ള നിവേദനവും മന്ത്രിക്ക് സമർപ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ,വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ...
Other

സമസ്തയും ലീഗും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഇരു സംഘടനയിലെയും നേതാക്കളെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു

മലപ്പുറം : സമസ്ത നൂറാം വാർഷിക സമ്മേളനം വിജയിപ്പിക്കുന്നതിനും മറ്റു സംഘടന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും താഴെ പറയുന്നവർ അംഗങ്ങളായി ഒരു സമിതിയെ തിരഞ്ഞെടുത്തതായി സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. രണ്ട് തങ്ങൾമാർക്കും പുറമേ എംടി അബ്ദുള്ള മുസ്ലിയാർ, കൊയ്യോട് ഉമർ മുസ്ലിയാർ, പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ്, മൂസക്കുട്ടി ഹസ്രത്ത്, സൈനുൽ ആബിദീൻ സഫാരി, അബ്ദു സമദ് പൂക്കോട്ടൂർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരാണ് മറ്റു അംഗങ്ങൾ. സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഇന്ന് മലപ്പുറത്ത് ചേർന്ന കൂടിക്കാഴ്ചയിലാണ് തീരുമാനിച്ചത്. പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും ചർച്ചയിൽ പങ്കെടുത്തു....
Politics

ഇറാനുമേൽ ഇസ്രായേൽ കയ്യേറ്റം; ഇന്ത്യയും ലോകരാഷ്ട്രങ്ങളും ഇടപെടണം : മുസ്‌ലിം ലീഗ്

ചെന്നൈ: ഇറാനുമേലുള്ള ഇസ്രായേൽ കയ്യേറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുസ്‌ലിം ലീഗ് ദേശീയ സെക്രെട്ടറിയേറ്റ് .ഇറാനെതിരെ ഇസ്രായേൽ നടത്തുന്ന മനുഷ്യത്വ വിരുദ്ധമായ അതിക്രമത്തിനെതിരെ ഇന്ത്യയും ലോകരാഷ്ട്രങ്ങളും നിലപാടെടുക്കണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. https://youtube.com/shorts/GxbWw3onqKg?si=ODUQWRvnRDKBbyLa...
Business

യു.കെ ഭാസി അവാർഡ് യുവസംരംഭകൻ പി.കെ ഷബീറലിക്ക്

താനൂർ: മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന യു.കെ ഭാസിയുടെ നാമധേയത്തിൽ മികച്ച യുവ സംരംഭകന് ഏർപ്പെടുത്തിയ പ്രഥമ അവാർഡ് ഹഗ്ഗ് കെയർ സി.ഇ.ഒ പി.കെ ഷബീറലിക്ക്.ബിസിനസ് രംഗത്ത് കുറഞ്ഞകാലം കൊണ്ട് ഷബീറലി നടത്തിയ വളർച്ചയാണ് അവാർഡിന് പരിഗണിക്കപ്പെട്ടത്. ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് ഇന്ന് (ചൊവ്വ) വൈകുന്നേരം മൂന്ന് മണിക്ക് താനൂർ ആര്യാടൻ മുഹമ്മദ് നഗറിൽ വെച്ച് സമ്മാനിക്കും. ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, മുൻ കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, എം.പി അബ്ദുസ്സമദ് സമദാനി എം.പി, ഷാഫി പറമ്പില്‍ എം.പി, എ.പി അനിൽകുമാർ എം.എൽ.എ, തുടങ്ങിയവർ സംബന്ധിക്കും.കീഴിശ്ശേരി കുഴിമണ്ണ സ്വദേശി പുതിയോടത്ത് കാരാട്ടുചാലി അബൂബക്കർ, ഉമ്മുസൽമ ദമ്പതികളുടെ മകനാണ് ഷബീറലി. തന്റെ ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിച്ച്ഹഗ്ഗ് കെയർ...
error: Content is protected !!