Tuesday, October 21

Tag: പി ടി ഉഷ എംപി

പി.ടി.ഉഷ എംപിയുടെ ഫണ്ടിൽ നന്നമ്പ്രയിൽ നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു
Other

പി.ടി.ഉഷ എംപിയുടെ ഫണ്ടിൽ നന്നമ്പ്രയിൽ നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : പി ടി ഉഷ എംപിയുടെ ഫണ്ടിൽ നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു. നന്നമ്പ്ര പഞ്ചായത്തിലെ പതിനാറാം വാർഡ് തട്ടത്തലം, ചോലക്കൽ ആലാശ്ശേരി റോഡ് ആണ് രാജ്യസഭ എംപിപി.ടി ഉഷയുടെ ഫണ്ടിൽ നിന്നും എട്ടു ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരിച്ചത്. ബിജെപി ജില്ലാ പ്രസിഡണ്ട് ആയിരുന്ന രവി തേലത്തിന്റെ ശ്രമഫലമായിട്ടാണ് കാലങ്ങളായി കോൺഗ്രീറ്റ് ചെയ്യാതെ കിടന്ന റോഡിന് ഫണ്ട് അനുവദിക്കപ്പെട്ടത്. നവീകരിച്ച റോഡിൻറെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് തസ്ലീന പാലക്കാട്ട് നിർവഹിച്ചു. വാർഡ് മെമ്പർ പ്രസന്നകുമാരി തിരുനിലത്ത് അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.വി. മൂസക്കുട്ടി, വാർഡ് മെമ്പർമാരായ വി കെ സെമിന, ധന്യ ദാസ്, പി.പി. ശാഹുൽ ഹമീദ് പി എന്നിവരും ബിജെപി മുൻ ജില്ലാ പ്രസിഡണ്ട് രവിതേലത്ത്, റിജു ചെറവത്ത്, രാജാമണി പൊട്ടഞ്ചേരി, വാസു കൊടിഞ്ഞിയത്ത്, സൈതലവി ചിത്രംപള്ളി, സുബ്രഹ്മണ്യൻ കുന്നുമ്മൽ, പരമേശ്വരൻ ചെറവത്ത്, പരമേശ്വരൻ മച്ച...
error: Content is protected !!