Tuesday, October 14

Tag: പുകയൂർ

പ്രാവിനെ പിടിക്കാൻ കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു
Accident

പ്രാവിനെ പിടിക്കാൻ കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു

തിരൂരങ്ങാടി : പ്രാവിനെ പിടിക്കാൻ കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പെരുവള്ളൂർ മൂച്ചിക്ക ൽ സ്വദേശി കാരാടൻ മുസ്തഫയുടെ മകൻ സൽമാൻ ഫാരിസ് (18) ആണ് മരിച്ചത്. പുകയൂർ പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ വെച്ചാണ് സംഭവം. പുകയൂർ അങ്ങാടിയിലെ പി കെ ഫ്രൂട്‌സ്, ചിക്കൻ കടയിലെ ജീവനക്കാരനാണ് സൽമാൻ ഫാരിസ്. ഇതോടൊപ്പം കടയിൽ പ്രവിനെയും വളർത്തുന്നുണ്ട്. കാണാതായ പ്രാവിനെ തൊട്ടടുത്ത കെട്ടിടത്തിൽ കണ്ടപ്പോൾ അതിനെ പിടിക്കാൻ വേണ്ടി കയറിയതായിരുന്നു. ഇതിനിടെ വൈദ്യുതി ലൈൻ കഴുത്തിൽ തട്ടി ഷോക്കേറ്റ് വീഴുകയായിരുന്നു എന്നാണ് കരുതുന്നത്. ട്രാൻസ്ഫോമറിൽ നിന്ന് പോകുന്ന ലൈനാണ്. മഗ്‌രിബ് നിസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്നിറങ്ങുന്നവരാണ് വീണത് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് മൈമൂന. സഹോദരങ്ങൾ : സഫ്‌വാൻ, സഹീർ, സിനാൻ. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കബറടക്കം നാളെ പാലപ...
error: Content is protected !!