Thursday, November 13

Tag: പുതിയത്ത് പുറായ

മെത്താഫെറ്റമിനും ഹാഷിഷ് ഓയിലുമായി എ ആർ നഗർ സ്വദേശികൾ പിടിയിൽ
Crime

മെത്താഫെറ്റമിനും ഹാഷിഷ് ഓയിലുമായി എ ആർ നഗർ സ്വദേശികൾ പിടിയിൽ

പരപ്പനങ്ങാടി : എം ഡി എം എ യും ഹാഷിഷ് ഓയിലുമായി എ ആർ നഗർ സ്വദേശികളായ യുവാക്കൾ പിടിയിൽ. കുന്നുംപുറം കൊളോത്ത് മുഹമ്മദ് അസറുദ്ധീൻ (28), ആ ആർ നഗർ പുതിയത്ത്പുറായ കൊടശ്ശേരി താഹിർ (27) എന്നിവരെയാണ് പരപ്പനങ്ങാടി എക്സൈസ് പിടികൂടിയത്. വള്ളിക്കുന്ന് കൊടക്കാട് കാര്യാട് കടവ് പാലത്തിന് സമീപത്ത് വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് 13.09 ഗ്രാം മെത്താഫെറ്റമിനും 6.40 ഗ്രാം ഹാഷിഷ് ഓയിലും, മെത്താഫെറ്റമിനും മറ്റു ലഹരി വസ്തുക്കളും തൂക്കുന്നതിന് ആവശ്യമായ ഇലക്ട്രോണിക് തുലാസും പിടികൂടി. NDPS ആക്റ്റ് പ്രകാരം കേസെടുത്തു. ലഹരി വസ്തുക്കൾ കടത്തി കൊണ്ട് വരാൻ ഇവർ ഉപയോഗിച്ച KL 24 P 1182 മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിൽ എടുത്തു. പ്രതികളെ പരപ്പനങ്ങാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്ന് ലഹരി വസ്തുക്കൾ കടത്തിക്കൊണ്ട് വന്ന് കരിപ്പൂർ വിമാനത്താവളത്തിന് സമീപവ...
Accident

ഗുഡ്‌സ് മതിലിൽ ഇടിച്ചു അപകടം; പരിക്കേറ്റ എ ആർ നഗർ സ്വദേശി മരിച്ചു

എ ആർ നഗർ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എ.ആർ.നഗർ കുണ്ടിൽ പാറ പുതിയത്ത്പുറായ സ്വദേശി കണ്ണിതൊടിക ഹുസൈൻ്റെ മകൻ ഷറഫുദ്ദീൻ (44) യാണ് മരിച്ചത്. ഈ കഴിഞ്ഞ 3 ന് കുറ്റൂർ നോർത്തിൽ വെച്ച് ഗുഡ്‌സ് ഓട്ടോ മതിലിൽ ഇടിച്ചാണ് അപകടം. തലക്ക് ഗുരുതരമായ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്.മാതാവ്: മൈമൂനത്ത്.ഭാര്യ: ഷാജിതമക്കൾ: ശുഹൈബ്, മുഹമ്മദ്സിനാൻ, സഫ് വാന.സഹോദരങ്ങൾ:മുഹമ്മദ്ഷാഫി,ഷംസുദ്ദീൻ,സാദിഖലി,ശരീഫ....
error: Content is protected !!