വിദ്യാർത്ഥി കടലുണ്ടിപ്പുഴയിൽ മുങ്ങി മരിച്ചു
തിരൂരങ്ങാടി: കടലുണ്ടിപ്പുഴയിൽ പതിനാറുങ്ങൽ വടക്കേ മമ്പുറം പാലാത്ത് കടവിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചാളക്കണ്ടി സ്കൂളിന് സമീപം കാരയിൽ കാട്ടിൽ യൂസുഫ്- അബിദ ദമ്പതികളുടെ മകൻ അദ്നാൻ (14) ആണ് മരിച്ചത്.
സൈക്കിളും വസ്ത്രങ്ങളും പുഴയോരത്ത് കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആണ് രാത്രി 7 മണിയോടെ കുട്ടിയെ കിട്ടിയത്.
തിരൂരങ്ങാടിഓറിയന്റൽ സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: അസീബ്, അഫ്നാൻ, സഹ്റ ഫാത്തിമ
...