Friday, October 24

Tag: പേനയുടെ മൂടി തൊണ്ടയിൽ കുടുങ്ങി മരിച്ചു

4 വയസ്സുകാരൻ മരിച്ചത് പേനയുടെ മൂടി തൊണ്ടയിൽ കുടുങ്ങി
Obituary

4 വയസ്സുകാരൻ മരിച്ചത് പേനയുടെ മൂടി തൊണ്ടയിൽ കുടുങ്ങി

തൃശൂർ : എരുമപ്പെട്ടി ആദൂരില്‍ നാലുവയസ്സുകാരൻ മരിച്ചത് പേനയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ.കണ്ടേരി വളപ്പില്‍ ഉമ്മർ - മുഫീദ ദമ്ബതികളുടെ മകൻ മുഹമ്മദ് ഷഹല്‍ ആണ് മരിച്ചത്. കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങിയാണ് നാല് വയസുകാരൻ മരിച്ചതെന്നായിരുന്നു നേരത്തെ പുറത്ത് വന്നത്. എന്നാല്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുട്ടിയുടെ മരണം പേനയുടെ മൂടി കുടുങ്ങിയാണെന്ന് കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് സംഭവമുണ്ടായത്. കളിക്കുന്നതിനിടെ പെട്ടെന്ന് കുട്ടി ബോധരഹിതനായി വീഴുകയായിരുന്നു. അപ്പോള്‍ത്തന്നെ മരത്തംകോട് ആശുപത്രിയില്‍ എത്തിച്ചിരുന്നു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ തൊണ്ടയില്‍ എന്തോ കുരുങ്ങിക്കിടക്കുന്നത് കണ്ടത്. കളിക്കുന്നതിനിടെ അടപ്പ് വിഴുങ്ങി കുഞ്ഞ് ശ്വാസം മുട്ടി മരിച്ചതാകാമെന്നായിരുന്നു ആശുപത്രി അധി...
error: Content is protected !!