പോക്സോ കേസിൽ ചുള്ളിപ്പാറ സ്വദേശി ഉൾപ്പെടെ 2 പേരെ അറസ്റ്റ് ചെയ്തു
തിരൂരങ്ങാടി : പോക്സോ കേസിൽ ചുള്ളിപ്പാറ സ്വദേശി ഉൾപ്പെടെ 2 പേര് പിടിയിൽ. വെന്നിയുർ ചുള്ളിപ്പാറ സ്വദേശി വളപ്പിൽ മുഹമ്മദ് സാദിഖ് (32), കോഴിക്കോട് മാളിക്കടവ് എസ് സി ബാബു (66) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. 14 കാരനെ ലൈംഗീകമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിദ്യാർത്ഥിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് പരാതി. വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്....