പരപ്പനങ്ങാടി സി ഐ യുവാക്കളെ മർദ്ദിച്ചതായി പരാതി, പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരൂരങ്ങാടി: യുവാക്കളെ പരപ്പനങ്ങാടി സി ഐ യുടെ നേതൃത്വത്തിൽ മർദ്ദിച്ചതായി പരാതി. സാരമായി പരിക്കേറ്റ മൂവരെയും തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നിയൂർ ചുഴലി പടിക്കപുറത്ത് അക്ഷയ്, ചിട്ടക്കൽ ജിഷ്ണു, ചട്ടിക്കൽ ഇന്ദ്രജിത്ത് എന്നിവർക്കാണ് മർദ്ദനമേറ്റത്. ശനിയാഴ്ച വൈകിട്ട് പാലത്തിങ്ങൽ മുരിക്കൽ റോഡിൻ്റെ വശത്ത് ഇരുന്ന് സംസാരിക്കുമ്പോളാണ് എസ്ഐ യുടെ നേതൃത്വത്തിൽ പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമം നടത്തിയത്.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HfTevx8IGXYDJGozbeLyZ9
എന്തിനാണെന്ന് ചോദിച്ചപ്പോൾ ഉത്തരം നൽകിയില്ലെന്ന് യുവാക്കൾ പറഞ്ഞു. നാട്ടുകാരും ഇതിനെ ചോദ്യം ചെയ്തു. ഇതോടെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ വരാൻ തയ്യാറാണെന്ന് യുവാക്കളും വ്യക്തമാക്കി. ഈ സമയം സ്ഥലത്തെത്തിയ സി ഐ ഹണി കെ ദാസ് ബൂട്ടിട്ട് ചവിട്ടി...