പന്നിയെ പിടിക്കാൻ വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു; പ്രതി പിടിയിൽ
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; നരഹത്യാക്കുറ്റം ചുമത്തി പോലീസ് കേസ് എടുത്തു
നിലമ്പുർ : പന്നിയെ പിടിക്കാൻ വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് 15 കാരനായ വിദ്യാർഥി മരിച്ചു. സംഭവ ത്തിൽ കെണി വെച്ചയാൾ പിടിയിൽ. വഴിക്കടവ് വളക്കട്ട അട്ടി എന്ന സ്ഥലത്താണ് സംഭവം.
വഴിക്കടവ് വെള്ളക്കട്ട അട്ടി ആമാടൻ വീട്ടിൽ സുരേഷിന്റെ മകൻ അനന്ദു എന്ന ജിത്തു (15) ആണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടിൽ മീൻ പിടിക്കാൻ പോയപ്പോഴാണ് സംഭവം. അനന്ദു വും ബന്ധു സുരേഷും ഉൾപ്പെടെ വല ഉപയോഗിച്ച് മീൻ പിടിക്കാൻ പോയപ്പോഴാണ് ദുരന്തം.
സംഭവത്തിൽ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തു. സംഭവത്തിൽ ഇറച്ചി കച്ചവടക്കാരൻ ആയ വിനീഷ് പിടിയിലായി. ഇറച്ചി വിൽപനക്ക് പന്നിയെ പിടിക്കാൻ കെണി വെച്ചത് ആണെന്ന ഇയാൾ പോലീസിനോട് പറഞ്ഞു.
അപകടം ഫെൻസിങിന് കറണ്ട് എടുക്കാൻ വേണ്ടി തൊടിന് കുറുകെ താഴ്ത്തി കെട്ടിയ കമ്പിയിൽ നിന്നാണെന്നു പരിക്കേറ്റ സുരേഷ് പ...