തദ്ദേശ തെരഞ്ഞെടുപ്പ്: ഒക്ടോബര്‍ 14 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം, പ്രവാസികള്‍ക്കും വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേര് ചേര്‍ക്കാം
മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും ഒരു വാര്‍ഡിലെ ഒരു ഭാഗത്തുനിന്നും മറ്റൊരു ഭാഗത്തേക്കോ മറ്റൊരു വാര്‍ഡിലേക്കോ മാറുന്നതിനുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കാന്‍ ഒക്ടോബര്‍ 14 വരെ അവസരമുണ്ട്. സെപ്റ്റംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും നല്‍കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു.
2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷം അതാത് ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും പ്രസിദ്ധപ്പെടുത്തണം. മരണപ്പെട്ടവ...