Wednesday, August 27

Tag: പ്രസിഡന്റിനെ രാജി വെപ്പിച്ചു

നന്നമ്പ്ര പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്, അട്ടിമറി ഉണ്ടാകുമോ ?
Local news

നന്നമ്പ്ര പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്, അട്ടിമറി ഉണ്ടാകുമോ ?

നന്നമ്പ്ര : പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11 ന് ആണ് തിരഞ്ഞെടുപ്പ്. അഡീഷണൽ തഹസിൽദാർ എൻ.മോഹനൻ ആണ് വരണാധികാരി. 19 ആം വാർഡ് മെമ്പർ തസ്‌ലീന ഷാജി ആണ് പ്രസിഡന്റ് സ്ഥാനാർഥി. മുസ്ലിം ലീഗ് 12, കോണ്ഗ്രസ് 5, വെൽഫെയർ പാർട്ടി 1, എൽ ഡി എഫ് 1, ബി ജെ പി 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില. പ്രതിപക്ഷത്ത് അംഗബലം ഇല്ലാത്തതിനാൽ മത്സരം ഉണ്ടാകാൻ സാധ്യതയില്ല. ബി ജെ പി അംഗം വനിതയാണെങ്കിലും എൽ ഡി എഫ്, സ്വതന്ത്രൻ എന്നിവർ പിന്തുണക്കില്ലെന്നതിനാൽ മത്സരിക്കില്ല. യു ഡി എഫിൽ അട്ടിമറി ഉണ്ടെങ്കിൽ മാത്രമാകും മത്സരം. കോണ്ഗ്രെസിന് 2 വനിത അംഗങ്ങൾ ഉണ്ട്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതിൽ അസംതൃപ്തി ഉള്ള പി.കെ.റഹിയാനത്തിനെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനേയും ഉപയോഗപ്പെടുത്തി അട്ടിമറി നടത്തുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. മുൻ പ്രസിഡന്റ് ലീഗിന്റെ മെമ്പർമാർമാരുടെ യോഗത്തിൽ പങ്കെടുക്...
error: Content is protected !!