നന്നമ്പ്ര പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്, അട്ടിമറി ഉണ്ടാകുമോ ?

നന്നമ്പ്ര : പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11 ന് ആണ് തിരഞ്ഞെടുപ്പ്. അഡീഷണൽ തഹസിൽദാർ എൻ.മോഹനൻ ആണ് വരണാധികാരി. 19 ആം വാർഡ് മെമ്പർ തസ്‌ലീന ഷാജി ആണ് പ്രസിഡന്റ് സ്ഥാനാർഥി. മുസ്ലിം ലീഗ് 12, കോണ്ഗ്രസ് 5, വെൽഫെയർ പാർട്ടി 1, എൽ ഡി എഫ് 1, ബി ജെ പി 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില. പ്രതിപക്ഷത്ത് അംഗബലം ഇല്ലാത്തതിനാൽ മത്സരം ഉണ്ടാകാൻ സാധ്യതയില്ല. ബി ജെ പി അംഗം വനിതയാണെങ്കിലും എൽ ഡി എഫ്, സ്വതന്ത്രൻ എന്നിവർ പിന്തുണക്കില്ലെന്നതിനാൽ മത്സരിക്കില്ല. യു ഡി എഫിൽ അട്ടിമറി ഉണ്ടെങ്കിൽ മാത്രമാകും മത്സരം. കോണ്ഗ്രെസിന് 2 വനിത അംഗങ്ങൾ ഉണ്ട്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതിൽ അസംതൃപ്തി ഉള്ള പി.കെ.റഹിയാനത്തിനെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനേയും ഉപയോഗപ്പെടുത്തി അട്ടിമറി നടത്തുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. മുൻ പ്രസിഡന്റ് ലീഗിന്റെ മെമ്പർമാർമാരുടെ യോഗത്തിൽ പങ്കെടുക്കാതിരുന്നതും സോഷ്യൽ മീഡിയ പ്രചാരണത്തിന് ആക്കം കൂട്ടി. ഇപ്പോൾ ഇടതുപക്ഷ വുമായി സഹകരിക്കുന്ന മുൻ കോൺഗ്രസ് നേതാവ് , മുൻ പ്രെസിഡന്റിന് എല്ലാവിധ പിന്തുണയും അറിയിച്ചതായി അറിയുന്നു. എന്നാൽ ലീഗുമായി നല്ല ബന്ധത്തിൽ ആയതിനാൽ കോണ്ഗ്രസ് പൂർണമായും ലീഗിനൊപ്പം നിൽക്കും. മാത്രമല്ല, മുസ്ലിം ലീഗ് പാർട്ടി അംഗങ്ങൾക്കെല്ലാം വിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം പൂർണമായും പാർട്ടിക്കൊപ്പമാണ് എന്ന് മുൻ പ്രസിഡന്റ് പറഞ്ഞു.

ഇന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സത്യപ്രതിജ്ഞ ചെയ്ത് പുതിയ പ്രസിഡന്റ് അധികാരമേൽക്കും. ആദ്യമായാണ് തസ്ലീന ജനപ്രതിനിധി ആകുന്നതും പ്രസിഡന്റ് ആകുന്നതും. പുതിയ പ്രെസിഡന്റിന് വെല്ലുവിളികൾ ഏറെയാണ്. പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ കുടിവെള്ള പദ്ധതി മുടങ്ങി കിടക്കുകയാണ്. പദ്ധതിക്ക് പൈപ്പ് ഇടാനായി വെട്ടിപ്പൊളിച്ച റോഡ് പദ്ധതി പൂർത്തി ആകാതെ നന്നാക്കാൻ കഴിയില്ല. റോഡ് ഗതാഗത യോഗ്യമാക്കാത്തത്തിൽ ജനങ്ങൾക്ക് പ്രതിഷേധ മുണ്ട്. ഇതിനെല്ലാം പുറമെ, മുൻ പ്രസിഡന്റിനെ മാറ്റിയതിൽ പാർട്ടിയിൽ ഒരു വിഭാഗത്തിനുള്ള അസംതൃപ്തി വലിയ തലവേദനയാകും. ഇവരുടെ നിസ്സഹകരണത്തിന് പുറമെ, ‘പാരയും’ പ്രതീക്ഷിക്കേണ്ടി വരും. ഈ വിഭാഗത്തിനെയും കൂടെ കൂട്ടി എല്ലാവരെയും സഹകരിപ്പിച്ച് മുന്നോട്ട് പോകാനാണ് നിയുക്ത പ്രസിഡന്റിന്റെ തീരുമാനം എന്നറിയുന്നു.

error: Content is protected !!