വീട് കുത്തിത്തുറന്ന് മോഷണം; ബന്ധുവായ പതിനേഴുകാരൻ ഉൾപ്പെടെ അറസ്റ്റിൽ
വളാഞ്ചേരി: ആതവനാട് വീട് കുത്തിത്തുറന്ന് രണ്ടുപവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ബന്ധുവായ പതിനേഴുകാരനടക്കം രണ്ടുപേര്‍ അറസ്റ്റില്‍. സ്വര്‍ണം മോഷ്ടിച്ച രണ്ടു കുട്ടികളും വില്‍ക്കാന്‍ സഹായിച്ച ഇടനിലക്കാരായ സ്ത്രീയും പുരുഷനും അടക്കം നാലുപേരാണ് കേസിലെ പ്രതികള്‍. സ്വര്‍ണം വിറ്റുകിട്ടിയ പണം ആഡംബര ജീവിതത്തിനാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളും ഉപയോഗിച്ചത്.നവംബര്‍ മൂന്നിന് വൈകുന്നേരമാണ് സംഭവം. ആതവനാട് പാറ പ്രദേശത്ത് ഉമ്മാത്ത എന്ന സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കടന്നാണ് ബന്ധുവായ പതിനേഴുകാരനും മറ്റൊരു പതിനേഴുകാരനും ചേര്‍ന്ന് സ്വര്‍ണാഭരണം മോഷ്ടിച്ചത്. ഉമ്മാത്തയുടെ മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ വീടിനടുത്ത് താമസിക്കുന്ന ബന്ധുവായ പതിനേഴുകാരനാണ് മോഷ്ടിച്ചതെന്ന് തിരിച്ചറിയുകയും യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിച്ചു. സുഹൃത്തായ പതിനേഴുകാരനും സഹായിച്ചെന്ന്...

