കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
ഫാസ്റ്റ് ഫുഡ് തയ്യാറാക്കാന്‍സര്‍വകലാശാലയില്‍ പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോങ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ വകുപ്പ് ഫാസ്റ്റ് ഫുഡ് തയ്യാറാക്കുന്നതിന് 10 ദിവസത്തെ പരിശീലനം നല്‍കുന്നു. ഏപ്രില്‍ 19-ന് തുടങ്ങുന്ന കോഴ്‌സിലേക്ക് പഠനവകുപ്പില്‍ നേരിട്ടെത്തിയോ താഴെ കാണുന്ന നമ്പറില്‍ വിളിച്ചോ പേര് രജിസ്റ്റര്‍ ചെയ്യാം. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവായ 1000 രൂപ അപേക്ഷകര്‍ വഹിക്കണം.വിലാസം: വകുപ്പുമേധാവി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി. പി.ഒ., മലപ്പുറം- 673 635. ഫോണ്‍: 9544103276.
പുനര്‍മൂല്യനിര്‍ണയഫലം
ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ് 2023 പ്രവേശനം) ഏപ്രില്‍ 2024 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്...