ബെംഗളൂരുവിൽ ഡെലിവറി ബോയിയെ പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തി; മലപ്പുറം സ്വദേശിയും ഭാര്യയും പിടിയിൽ
                    ബെംഗളൂരു : ബെംഗളുരു: ഡെലിവറി ബോയിയെ പിന്തുടർന്ന് മനഃപൂർവം കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയ കേസിൽ മലപ്പുറം സ്വദേശിയായ യുവാവും ഭാര്യയും അറസ്റ്റിൽ. 
 കളരിപ്പയറ്റ് പരിശീലകനായ മലപ്പുറം സ്വദേശി മനോജ് കുമാറും(32) ജമ്മുകശ്മീർ സ്വദേശിയായ ഭാര്യ ആരതി ശർമ(30)യുമാണ് അറസ്റ്റിലായത്. കെമ്പട്ടള്ളി സ്വദേശിയായ ദർശൻ (24) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഒക്ടോബർ 25 ന് രാത്രിയിലാണ് സംഭവം. സംഭവത്തില്‍ മരണപ്പെട്ട ദർശൻ തന്റെ സുഹൃത്ത് വരുണിനൊപ്പം മോട്ടോർ സൈക്കിളിന് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. പ്രതികള്‍ കാറിലാണ് യാത്ര ചെയ്തിരുന്നത്. കാറിന്റെ കണ്ണാടിയില്‍ മോട്ടോർ സൈക്കിള്‍ ഉരസിയതുമായി ബന്ധപ്പെട്ട് ആരംഭിച്ച ചെറിയ തർക്കം പിന്നീട് വലിയ അപകടത്തിനാണ് വഴി വച്ചത്.പ്രതികളായ ദമ്ബതികള്‍ മോട്ടോർ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന യാത്രികരെ 2 കിലോമീറ്ററോളം പിന്തുടർന്ന് മനപൂർവ്വം ഇടിച്ചിട്ടതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്ത...                
                
            
