ബസിടിച്ച് പരിക്കേറ്റ മുന്നിയൂർ സ്വദേശി മരിച്ചു
തിരൂരങ്ങാടി: ബസ് ഇടിച്ചു പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പേച്ചേരി സൈതലവിയുടെ മകൻ ഫിറോസ് (42) ആണ് മരിച്ചത്. കഴിഞ്ഞ 21ന് രാവിലെ 9 മണിക്ക് മൂന്നിയൂർ ആലിൻ ചുവട് ടാറ്റ ഷോറൂമിന് മുമ്പിൽ വെച്ചായിരുന്നു അപകടം. പറമ്പിൽ പീടിക ചന്തയിൽ നിന്ന് സ്കൂട്ടറിൽ വരുമ്പോൾ പിറകിൽ വന്ന ബസ് ഇടിക്കുകയായിരുന്നു. ഫിറോസിനും കൂടെയുണ്ടായിരുന്ന തുടിശ്ശേരി ജലീലിനും പരിക്കേറ്റു. ഫിറോസ് ആയിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഫിറോസ് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ മരണപ്പെട്ടു. കബറടക്കം ഇന്ന് കളത്തിങ്ങൾ പാറ ജുമാമസ്ജിദിൽ. മാതാവ് ആയിഷ. ഭാര്യ ഹംജാദ. മക്കൾ: മുഹമ്മദ് ഐദിൻ , മുഹമ്മദ് ഐമൻ, മുഹമ്മദ് അദ്ഹാൻ , മുഹമ്മദ് അസീൻ.സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ഹസൈൻ, ഹുസൈൻ, സിദ്ദീഖ്, സാദിഖ്, ഖദീജ...

