Monday, June 22

ഡിജിറ്റൽ അടിമത്വം പ്രത്യാഘാതമുണ്ടാക്കും: വിസ്ഡം നേതൃ സംഗമം


വേങ്ങര : ഡിജിറ്റൽ മാധ്യമങ്ങളുടെ അമിത ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഗുരുതരമായ മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുവെന്ന് വിസ്ഡം ജില്ലാ നേതൃ സംഗമം അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യ മനുഷ്യന്റെ സേവകനാകേണ്ടതിന്നുപകരം മനുഷ്യൻ തന്നെ അതിന്റെ അടിമയായി മാറുന്ന അവസ്ഥ ആശങ്കാജനകമാണെന്നും സംഗമം വിലയിരുത്തി.
വിദ്യാർത്ഥികളുടെയും യുവാക്കളുടെയും കർമ്മശേഷി സമൂഹ നന്മക്കു ഉപയോഗപ്പെടുത്താവുന്ന വിധം പദ്ധതികൾ ആവിഷ്കരിക്കാൻ ഭരണകൂടങ്ങൾ തയ്യാറാവണം. സംഗമം അഭിപ്രായപ്പെട്ടു. തോട്ടശ്ശേരിയറ പീസ് കൺവെൻഷൻ ഹാളിൽ സംഘടിപ്പിച്ച സംഗ മം സി പി സലീം ഉദ്ഘാടനം ചെയ്തു
ജില്ലാ.. ജില്ലാ പ്രസിഡന്റ് ഹനീഫ ഒടക്കൽ അധ്യക്ഷത വഹിച്ചു. വിസ്ഡം ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി യു മുഹമ്മദ് മദനി, വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡന്റ് മുനവ്വർ കോട്ടക്കൽ, വിസ്ഡം സ്റ്റുഡൻസ് ജില്ലാ സെക്രട്ടറി ഷമീർ കളിയാട്ടുമുക്ക്, ജില്ലാ ട്രഷറർ ബഷീർ കടേ ങ്ങൽ, അബ്ദുൽ കരീം മാസ്റ്റർ, മുജീബ് ഒട്ടുമ്മൽ ഹാമിദ് എം സി സി, മൻസൂർ എഞ്ചിനിയർ എന്നിവർ സംസാരിച്ചു

error: Content is protected !!