Tuesday, October 21

Tag: ബസ്സുകൾ

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിനിടെ ബസ്സിനടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
Other

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിനിടെ ബസ്സിനടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് : സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടതിനിടയിൽ ബസ്സിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മക്ക് ദാരുണാന്ത്യം. കോഴിക്കോട് രാമനാട്ടുകരയിൽ ആണ് സംഭവം. പള്ളിക്കൽ ബസാർ കോഴിപ്പുറം കല്ലിക്കുടം അബൂബക്കറിൻ്റെ ഭാര്യ ഫറോക്ക് കല്ലംമ്പാറ സ്വദേശിനി തസ്ലീമ(53) യാണ് മരിച്ചത്. രാമനാട്ടുകര പെട്രോൾ പമ്പിന് സമീപമാണ് അപകടം. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന തസ്ലീമ ബസ്സുകളുടെ മത്സരയോട്ടത്തിനിടെ ബസ് സ്കൂട്ടറിൽ തട്ടി റോഡിൽ തെറിച്ചു വീഴുകയായിരുന്നു. റോഡിൽ വീണ തസ്ലീമയുടെ ശരീരത്തിലൂടെ ഇടിച്ച അതേ ബസ്സിൻ്റെ ടയർ കയറിയിറങ്ങുകയായിരുന്നു. കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന TPS ബസ്സാണ് അപകടം വരുത്തിയത്. ഈ ബസിൻ്റെ പിൻവശത്തെ ടയറാണ് തസ്ലീമയുടെ ശരീരത്തിൽ കയറിയിറങ്ങിയത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ രാമനാട്ടുകര പെട്രോൾ പമ്പിന് സമീപമാണ് അപകടം. ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ അടുത്തുള്ള...
error: Content is protected !!