ബസ് ജീവനക്കാർ തമ്മിലുള്ള സംഘട്ടനത്തിൽ പരിക്കേറ്റയാൾ മരിച്ചു
എടവണ്ണപ്പാറ: ബസ് തൊഴിലാളികൾ തമ്മിലുള്ള തർക്കത്തിന് ശേഷം നടന്ന ആക്രമണത്തിൽ വാഴക്കാട് പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലകപ്പെട്ട യുവാവ് കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബസ് തൊഴിലാളിഎടവണ്ണപ്പാറ വിളക്കണത്തിൽ സജിം അലി (36) ആണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ 18 ന് ശനിയാഴ്ചയാണ് എടവണ്ണപ്പാറ ബസ് സ്റ്റാൻഡ് പരിസരത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ആക്രമണം നടന്നത്. ഒരേ ബസ്സിലെ തൊഴിലാളികൾ തമ്മിലാണ് സംഘട്ടനം നടന്നത്. പരിക്ക് പറ്റിയ ബസ് ഡ്രൈവർ നാസർ (39) കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് 'സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്. സജാദലി ജോലി ചെയ്യുന്ന ബസിലെ ഡ്രൈവർ ശനിയാഴ്ച ജോലി പൂർത്തിയാക്കി ബസിൽ നിന്നും ഇറങ്ങുന്ന സമയത്ത് നാളെ ടേൺ അനുസരിച്ച് മറ്റൊരാൾ ജോലിക്കെത്തുമെന്ന് പറഞ്ഞത് സജീം അലിക്ക് ഇഷ്ടപെട്ടില്ല. ഇയാൾ നേരെ കടയിൽ നിന്നും ബ്ലേഡ് വാങ്ങി കെട്ടിടത്തിനടുത്ത് വിശ്രമിക്കുകയായിരുന്ന ഡ്രൈവർ നാസറിനെ (39) ആക്രമിച്ചതായി പൊലി...