Tag: ബാങ്ക് ഇടപാടിന് തടസ്സം

ആധാർ‍-പാൻ ബന്ധിപ്പിക്കാത്തവർക്ക് ബാങ്കിടപാടിൽ തടസ്സം
Other

ആധാർ‍-പാൻ ബന്ധിപ്പിക്കാത്തവർക്ക് ബാങ്കിടപാടിൽ തടസ്സം

കോഴിക്കോട് : ആധാറും പാനുമായി ബന്ധിപ്പിക്കാനുള്ള അവസാനദിനം ജൂണ് 30 ന് അവസാനിച്ചതോടെ ഇത് നടത്താത്തവർക്ക് ബാങ്കിടപാടിൽ തടസ്സം തുടങ്ങി. പ്രതിദിനം 50,000 രൂപയിൽ കൂടുതലുള്ള ഇടപാട് നടത്താൻ സാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. പുതിയ അക്കൗണ്ട് തുറക്കാനും കഴിയുന്നില്ല. പുതിയ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾക്കായുള്ള അപേക്ഷയും നൽകാനാകുന്നില്ല. സഹകരണ ബാങ്കുകളിലുൾപ്പെടെ ഒരു ബാങ്കിങ് സ്ഥാപനത്തിലും പ്രതിദിനം 50,000 രൂപയിൽ കൂടുതൽ നിക്ഷേപിക്കാനുമാകുന്നില്ല. വിദേശങ്ങളിലേക്ക് യാത്ര പോയവരും പോകാനിരിക്കുന്നവരും പ്രതിസന്ധിയിലായി. പാൻ ആധാറുമായി ബന്ധിപ്പിക്കാത്തവർക്ക് പ്രതിദിനം 50,000 രൂപയിലധികമുള്ള മ്യൂച്വൽ ഫണ്ട് വാങ്ങാൻ സാധിക്കാതായി. പണം നൽകിയുള്ള ബാങ്ക് ഡ്രാഫ്റ്റ്, പേ ഒാർഡർ എന്നിവയും ഒരു ദിവസം 50,000 രൂപയിൽ കൂടുതലുള്ളവ വാങ്ങാനാകില്ല. ...
error: Content is protected !!