നാല് വയസ്സ് മുതൽ തുടർച്ചയായ നാല് തവണ ബ്രഹ്മഗിരി മലനിരകളെ കീഴടക്കി രണ്ടാം ക്ലാസ് വിദ്യാർഥിനി
ബ്രഹ്മഗിരിയുടെ കൂട്ടുകാരി: നാല് വയസ്സ് മുതൽ തുടർച്ചയായ നാല് വർഷങ്ങളിൽ ബ്രഹ്മഗിരി മലനിരകളെ കീഴടക്കി ഫിൽസ മെഹക്.
തിരൂരങ്ങാടി: കേരളത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ട്രക്കിംഗ് സ്പോട്ടുകളിൽ ഒന്നായ ബ്രഹ്മഗിരി പീക്ക് നാല് വർഷത്തിനിടെ നാല് തവണ പര സഹായമില്ലാതെ കയറി വിസ്മയം തീർത്തിരിക്കുകയാണ് തിരൂരങ്ങാടി കക്കാട് GMUP സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ഫിൽസ മെഹക്.
സമുദ്രനിരപ്പിൽ നിന്ന് അയ്യായിരത്തി ഇരുനൂറ്റി എഴുപത്തിആറ് അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബ്രഹ്മഗിരി പീക്ക് കേരളത്തിലെ നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെയും കർണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെയും അതിരിലായാണ് സ്ഥിതി ചെയ്യുന്നത്. തിരുനെല്ലിയിലെ ഫോറസ്റ്റ് ഡോർമെറ്ററിയിൽ നിന്ന് 6 കിലോമീറ്റർ ദൂരം വനത്തിലൂടെ മല കയറിയാലാണ് ബ്രഹ്മഗിരിയുടെ മുകളിൽ എത്താൻ കഴിയുക. ഇതിൽ അവസാന മൂന്ന് കിലോമീറ്റർ കുത്തനെയുള്ള പുൽമേടാണ്. തോൽപ്പെട്ടി, ആറളം, ബ്രഹ്മഗ...

