Friday, August 28

Tag: ഭാരതപ്പുഴയിൽ മൃതദേഹം കണ്ടെത്തി

രണ്ട് ദിവസം മുമ്പ് തൂതപ്പുഴയിൽ കാണാതായ 8 വയസ്സുകാരൻ്റെ മൃതദേഹം ഭാരതപ്പുഴയിൽ നിന്ന് ലഭിച്ചു
Accident

രണ്ട് ദിവസം മുമ്പ് തൂതപ്പുഴയിൽ കാണാതായ 8 വയസ്സുകാരൻ്റെ മൃതദേഹം ഭാരതപ്പുഴയിൽ നിന്ന് ലഭിച്ചു

പൊന്നാനി: സഹോദരനൊപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട്‌ കാണാതായ എട്ട്‌ വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി. കൊടുമാണ്ട മൂര്‍ക്കാന്‍കുഴി അബുല്‍ ഹക്കീമിന്റെ മകന്‍ സഅദ്(8) ന്റെ മൃതദേഹമാണ്‌ പൊന്നാനില്‍ കണ്ടെത്തിയത്‌.വെള്ളിയാഴ്ച കാലത്ത്‌ ഏഴ്‌ മണിയോടെ നാട്ടുകാർ ആണ്‌ സഅദി ന്റെ മൃതദേഹം കണ്ടത്‌.കൊപ്പം പൈലിപ്പുറത്ത്‌ ഉമ്മയുടെ വീട്ടിൽ വിരുന്ന്‌ വന്നതായിരുന്നു സഹോദരങ്ങളായ സഅദും, സഹലും. ബുധനാഴ്ച വൈകിയിട്ടാണ്‌ സഅദ് സഹോദരന്‍ സഹൽ എന്നിവര്‍ വീട്ടുകാർക്കൊപ്പം തൂതപ്പുഴ പൈലിപ്പുറം കാളിയാര്‍വെട്ടം കടവില്‍ കുളിക്കാ൯ ഇറങ്ങി ഒഴുക്കില്‍ പെട്ടത്‌..നാട്ടുകാർ ചേര്‍ന്ന്‌ സഹലിനെ രക്ഷട്പെടുത്തിയെങ്കിലും സഹദിനെ കാണാതാവുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേർന്ന്‌ തിരച്ചില്‍ തുടരുന്നതിടെയാണ്‌ പൊന്നാനി പുഴയോരത്ത്‌ കൈലാസംകളം കടവില്‍ ഓളം ബോട്ട്‌ നിര്‍ത്തിയിട്ട ഭാഗത്തായി മൃതദേഹം കണ്ടെത്തിയത്. തുടർന്ന്...
error: Content is protected !!