Tuesday, February 3

Tag: ഭിന്നശേഷി സൗഹൃദമാക്കണം

ഓഡിറ്റോറിയങ്ങളും ഹോട്ടലുകളും ഭിന്നശേഷി സൗഹൃദ മാക്കണം.
Other

ഓഡിറ്റോറിയങ്ങളും ഹോട്ടലുകളും ഭിന്നശേഷി സൗഹൃദ മാക്കണം.

തിരൂരങ്ങാടി: കേരളത്തിലെ ചെറുതും വലുതുമായ ഓഡിറ്റോറിങ്ങൾ,കൺവെൺഷൻ സെന്ററുകൾ, ഹോട്ടലുകൾ, കോൺഫ്രൻസ് ഹാളുകൾ എന്നിവ ഭിന്നശേഷി സൗഹൃദമാക്കണമെന്ന് സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ ആവശ്യപ്പെട്ടു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വലിയൊരു വിഭാഗം ഫിസിക്കലായി പ്രയാസങ്ങൾ കൊണ്ട് വീൽചെയറുകളും വാക്കറുകളും വാക്കിംഗ് സ്റ്റി ക്കുകളും ഉപയോഗിക്കുന്നവരാണ്. ചെറുതും വലുതുമായ ഓഡിറ്റോറിയങ്ങളിലും ഹോട്ടലുകളിലും ഇവർക്ക് സഞ്ചരിക്കാൻ ഉപയുക്തമായ രീതിയിൽ റാമ്പുകളോ മറ്റോ ഇല്ലാത്തത് ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഈ വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിക്കാരായ പലരും ഓഡിറ്റോറിയങ്ങളിലും ഹോട്ടലുകളിലും പോയി കഴിഞ്ഞാൽ റാമ്പ് സൗകര്യം ഇല്ലാത്തതിനാൽ അകത്തേക്ക് പ്രവേശിക്കാൻ കഴിയാതെ പുറത്തിരിക്കുകയോ തിരിച്ച് പോവുകയോ ചെയ്ത അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പല ഓഡിറ്റോറിയത്തിലും ഡൈനിംഗ് ഹാളും ടോയ്ലറ...
error: Content is protected !!