ഭൂമി തരംമാറ്റ അപേക്ഷകള്‍ ജില്ലയില്‍അതിവേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടിയായി
ക്ലാര്‍ക്ക് തസ്തികയില്‍ 60 പേരെ താല്‍ക്കാലികമായി നിയമിച്ചു
കേരള തണ്ണീര്‍തട സംരക്ഷണ നിയമ പ്രകാരം ജില്ലയില്‍ ഭൂമി തരംമാറ്റ അപേക്ഷകള്‍ അതിവേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടിയായി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 60 ക്ലാര്‍ക്കുമാരുടെ ഒഴിവിലേക്ക് താല്‍കാലിക നിയമനം നടത്തിയാണ് ഭൂമി തരം മാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി നടപടികള്‍ തുടങ്ങിയത്. പെരിന്തല്‍മണ്ണ, തിരൂര്‍ സബ് കലക്ടര്‍മാരുടെ കാര്യാലയങ്ങളിലായി പരിഗണനയിലുള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെയും ഇവിടങ്ങളിലാണ് നിയമിച്ചതെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. എഴുത്തു പരീക്ഷയും അഭിമുഖവും നടത്തി സംവരണ ചട്ടങ്ങള്‍ പാലിച്ചായിരുന്നു 179 ദിവസത്തേക്കുള്ള നിയമനം.
ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ജില്ലാ വികസന കമ്മീഷണര്‍ എസ് പ്രേംകൃഷ്ണന്‍, എ.ഡി.എം എന്‍.എം മെഹ്‌റലി, പെരിന്തല...