പരപ്പനങ്ങാടിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു
                    പരപ്പനങ്ങാടി : ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചതായി പരാതി.  പുത്തരിക്കൽ സ്വകാര്യ ആശുപത്രിക്ക് സമീപം ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു.
ഇന്നു വൈകുന്നേരം 6 മണിക്കാണ് സംഭവം. പുത്തരിക്കൽ പൊട്ടിക്കുളത്ത് അരുൺ - (36 ) ആണ് ഭാര്യമേഘ്നയെ വെട്ടിയത്.
ഇവർ തമ്മിൽ തെറ്റി പിരിഞ്ഞിരിക്കുകയായിരുന്നു.
ഇവരുടെ കുട്ടികളെ കാണാൻ ഭർത്താവിൻ്റെ വീട്ടിലെത്തിയ മേഘ്നയെ കാണാൻ ഭർത്താവ് സമ്മതിച്ചില്ലത്രെ ഇതിനെ ചൊല്ലി വാക്ക് തർക്കം നടത്തുകയും ഭർത്താവ് വീട്ടിലെ വെട്ട് കത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഭർത്താവിനെ പരപ്പനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു
പരിക്കേറ്റ യുവതിയെ തിരൂരങ്ങാടി, ആശുപത്രിയിൽ പ്രവേശിപ്പിച്ചു....                
                
            
