മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് പറപ്പൂർ സ്വദേശി, മൃതദേഹം ഇന്ന് കബറടക്കും
മംഗളൂരു: പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് മംഗളുരുവില്‍ ആള്‍ക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ യുവാവിന്റെ കബറടക്കം ഇന്ന് നടക്കും. കോട്ടക്കൽ പറപ്പൂർ ചോലക്കുണ്ട് സ്വദേശിയും വയനാട് പുൽപ്പള്ളി സ്വദേശിയുമായ മൂച്ചിക്കാടൻ അഷ്‌റഫാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 10 ന് വീട്ടിലെത്തിച്ച് ഖബറടക്കും.
അഷ്‌റഫ് മാനസിക വെല്ലുവിളി നേരിടുന്നയാള്‍ എന്നാണ് കുടുംബം പറയുന്നത്. ഇയാള്‍ക്ക് നാടുമായും ബന്ധുക്കളുമായും കാര്യമായി ബന്ധമില്ലെന്നാണ് കുടുംബം പറയുന്നത്. എങ്കിലും വല്ലപ്പോഴും ഇയാള്‍ വീട്ടിലേക്ക് വരാറുണ്ടായിരുന്നു. ചെറുപ്പത്തിൽ തന്നെ മാനസിക വെല്ലുവിളി നേരിടുന്നുണ്ട്. അലഞ്ഞു തിരിഞ്ഞ് പഴയ സാധനങ്ങൾ പെറുക്കി വിറ്റ് ജീവിക്കുന്ന ആളാണ്.കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കുമ്ബോഴാണ് 'പാകിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ...