ചേളാരി സ്വദേശിയായ യുവാവ് മംഗളൂരുവിൽ കുഴഞ്ഞു വീണു മരിച്ചു
തിരൂരങ്ങാടി : ചേളാരി സ്വദേശിയായ യുവാവ് മംഗളൂരുവിൽ കുഴഞ്ഞുവീണു മരിച്ചു. ചേളാരി സ്വദേശി പരേതരായനയന്ത്രം വീട്ടിൽ മുഹമ്മദാജി - അമ്പലാടത്ത് പാത്തുമ്മു ഹജ്‌ജുമ്മ എന്നിവരുടെമകൻ എൻ വി റിയാസ് ബാബു (42) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മംഗലാപുരത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ നാട്ടുകാർ അവിടത്തെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടു. പി ഡബ്ള്യു ഡി കരാറുകാരൻ ആണ്. ഭാര്യ റാഷിദ. മക്കൾ അക്ദസ്, അക്സ, അഖീദ. സഹോദരങ്ങൾ റഷീദ, റാസി....

