മകന്റെ മുമ്പിൽ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
അരീക്കോട് : മകന്റെ മുമ്പിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം, യുവാവ് സ്വയം പരിക്കേൽപ്പിച്ച നിലയിൽ. ഊർങ്ങാട്ടിരി വെറ്റിലപാറ കളത്തിങ്ങൽ ശശിയുടെയും തങ്കയുടെയും മകൾ രേഖ (38) യെ ആണ് ഭർത്താവ് വിപിൻ ദാസ് കൊലപ്പെടുത്തിയത്. പിന്നാലെ ഇയാൾ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് ആറരയോടെ വടശ്ശേരിയിൽ ആണ് സംഭവം. കഴിഞ്ഞ ജൂണ് 18 ന് പോക്സോ കേസിൽ റിമാൻഡിൽ ആയിരുന്ന വിപിൻ ദാസ് 40 ദിവസത്തിന് ശേഷം പുറത്തിറങ്ങി. കേസുകളുള്ളതിനാൽ നാട്ടിലേക്ക് പോകാൻ പറ്റാത്ത തിനാൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് വടശ്ശേരിയിൽ വാടക വീട്ടിൽ താമസം തുടങ്ങി. ഭാര്യ രേഖ ഇടയ്ക്ക് കാണാൻ വരാറുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രേഖ ഇവിടെ എത്തി. പിന്നീട് ഇരുവരും വാക്കുതർക്കം ഉണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. കുടുംബ പ്രശ്നങ്ങൾ ആണ് കൊലപാതകത്തിന് കാരണം എന്നാണ് പോലീസ് നിഗമനം. രേഖയുടെയും മകന്റെയും നിലവിളി കേട്ട് പരിസര വാസികൾ എത്ത...