Tag: മക്കയിൽ മരിച്ചു

ഹജ്ജിനെത്തിയ പൊന്നാനി സ്വദേശിനി മക്കയിൽ മരിച്ചു
Obituary

ഹജ്ജിനെത്തിയ പൊന്നാനി സ്വദേശിനി മക്കയിൽ മരിച്ചു

മക്ക: സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മക്കയില്‍ മരിച്ചു. മുസ്ലിം ലീഗ് മുൻ കൗണ്‍സിലറായിരുന്ന പൊന്നാനി തെക്കേപ്പുറം സ്വദേശി മാളിയേക്കല്‍ അസ്മ മജീദ് (51) ആണ് മരിച്ചത്. ഈ മാസം 8ന് കോഴിക്കോട് നിന്നുള്ള സംഘത്തിലാണ് മക്കയില്‍ എത്തിയത്. ഉംറ കര്‍മ്മം പൂർത്തിയാക്കി ഹജ്ജിനായി മക്കയില്‍ കഴിയവേ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.മുസ്ലിംലീഗ് മുന് കൗണ്സിലറാണ്.മുന് കൗണ്സിലർ വിപി മജീദ് (അക്ബര് ട്രാവല്സ്) ആണ് ഭര്ത്താവ്. മക്കൾ: പരേതനായ ജംഷീര്, ജസീര്, മഷ്ഹൂര്, അജ്മല്.മരുമക്കള്: സഫ്രീന, മുഫീദ, സജീന. മയ്യിത്ത് മക്കയിലെ ജന്നത്തുല് ബഖീഅ് ഖബര്സ്ഥാനില് മറവുചെയ്യുമെന്ന് ബന്ധുക്കള് അറിയിച്ചു....
Obituary

ഉംറ നിർവഹിച്ചു എയർ പോർട്ടിലേക്ക് പോകുന്നതിനിടെ മുന്നിയൂർ സ്വദേശിനി മരിച്ചു

മുന്നിയൂർ: ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങാൻ എയർപോർട്ടിലേക്ക് ബസിൽ പോകുന്നതിനിടെ മുന്നിയൂർ സ്വദേശിനി മരിച്ചു.   മൂന്നിയൂർ കളിയാട്ടമുക്ക് എം.എച്ച് നഗർ സ്വദേശി മണക്കടവൻ മുസ്തഫയുടെ ഭാര്യ ഉമ്മുസൽമ (50) ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ 9.30ന് കരിപ്പൂർ വിമാനത്താവളത്തിൽ തിരിച്ചെത്തേണ്ടതായിരുന്നു. മദീനയിൽ സിയാറത്ത് പൂർത്തിയാക്കി മദീനയിൽ നിന്നും  ജിദ്ദ വിമാനത്താവള ത്തിലേക്കുള്ള യാത്രാമധ്യേ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും മരണപ്പെടുകയുമായിരുന്നു.  ഉള്ളണം അട്ടകുഴിങ്ങര സ്വദേശി അമ്മാം വീട്ടിൽ മൂസ ഹാജിയുടെയും ഫാത്തിമയുടെയും മകളാണ്. മക്കൾ: മുഹ്സിൻ , മുഹ്സിന , സഫ്ന . ജനാസ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു....
Obituary

ഹജ്ജ് കർമത്തിനിടെ തിരൂർ സ്വദേശി മക്കയിൽ കുഴഞ്ഞുവീണു മരിച്ചു

മക്ക : ഹജ്ജ് കർമ്മത്തിനിടെ തിരൂർ സ്വദേശി മക്കയിൽ കുഴഞ്ഞ് വീണ് മരിച്ചു. തിരൂർ വടക്കൻ മുത്തൂർ സ്വദേശി കാവുങ്ങ പറമ്പിൽ അലവി കുട്ടി ഹാജിയാണ് മരിച്ചത്. മുസ്ദലിഫയിൽ രാപാർത്ത ശേഷം മിനായിൽ നിന്ന് ജംറയിൽ കല്ലെറിയുന്നതിനിടെ അവശനായി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് മക്കയിൽ ഖബറടക്കും....
error: Content is protected !!