അഷ്റഫ് കൂട്ടായ്മ ലഹരി വിമുക്ത പരിപാടി നടത്തി
മഞ്ചേരി : അഷ്റഫ് കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയുടെ രണ്ടാംഘട്ട ലഹരി മുക്ത പരിപാടിയുടെ പ്രചരണവുമായി ബന്ധപ്പെട്ട്. മഞ്ചേരി മണ്ഡലം അഷറഫ് കൂട്ടായ്മ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിം ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് അഷ്റഫ് സെഞ്ച്വറി എന്ന അഷറഫ് മാനു അധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ പ്രസിഡണ്ട് അഷ്റഫ് കുഞ്ഞുട്ടി നിർവഹിച്ചു. അഷ്റഫ് കൂട്ടായ്മയുടെ സ്ഥാപക നേതാവായ അഷറഫ് മനരിക്കൽ സന്ദേശ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അഷ്റഫ് വായൂര് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് അഷറഫ് കുഞ്ഞിപ്പ മഞ്ചേരി, മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഷറഫ് കാക്കേങ്ങൽ, ജില്ലാ ജോയിൻ സെക്രട്ടറി അഷ്റഫ് ബാവ, മഞ്ചേരി മണ്ഡലം ചാരിറ്റി സെൽ ചെയർമാൻ സംസ്ഥാന കമ്മിറ്റിയിലെ ബിസിനസ് ഗ്രൂപ്പിന്റെ കൺവീനറും ആയ അഷ്റഫ് അലീക്കോ,മണ്ഡലം ചാരിറ്റി സെൽ കൺവീനറും KT, അഷ്റഫ് ഹാജി,. എന്നിവർ സംസ...