മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊടിഞ്ഞി മഹല്ലിൽ മരണപ്പെട്ടത് 3 പേർ
തിരൂരങ്ങാടി : മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊടിഞ്ഞി മഹല്ലിൽ മരണപ്പെട്ടത് മൂന്നുപേർ. വെള്ളിയാഴ്ച യാണ് കൊടിഞ്ഞി മഹല്ലിൽ മൂന്നു മരണങ്ങൾ ഉണ്ടായത്. ആദ്യം മരണപ്പെട്ടത് കൊടിഞ്ഞി എരുകുളം സ്വദേശിയും ചെറുപ്പാറ ബാബുസലാം മദ്രസക്ക് സമീപം താമസക്കാരനും ആയ തയ്യിൽ അബ്ദുറഹ്മാൻ (56) എന്ന അബ്ദുവാണ്. രാത്രിയാണ് അബ്ദു മരണപ്പെട്ടത്. രാവിലെ 7 മണിയോടെ അൽ അമീൻ നഗർ സ്വദേശി വിറ്റാട്ടിൽ ബീരാൻകുട്ടി ഹാജി (75) മരണപ്പെട്ടു. അല്പം കഴിഞ്ഞപ്പോൾ കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി കല്ലിങ്ങൽ ഹംസ (67) യും മരണപ്പെട്ടു. മൂവരും അതത് പ്രദേശങ്ങളിൽ സാമൂഹ്യ രംഗത്ത് സജീവമുള്ള ആളുകൾ ആയിരുന്നു.
അബ്ദുവിന്റെയും ബീരാൻ കുട്ടി ഹാജിയുടെയും മയ്യിത്ത് നിസ്കാരം 11 മണിക്ക് നടത്തി. ഹംസയുടേത് വൈകുന്നേരം 5.30 നും. ഒരേ ദിവസം തന്നെ മൂന്നു മയ്യത്തുകൾക്കാണ് കൊടിഞ്ഞിപ്പള്ളി സാക്ഷ്യം വഹിച്ചത്.
അബ്ദുവിന്റെ കുടുംബ വിവരങ്ങൾ:
കൊടിഞ്ഞി എരുകുളം സ്വദേശി...

