ലഹരി വസ്തുക്കളുമായി മുന്നിയൂരിലെ 3 യുവാക്കൾ പിടിയിൽ
മുന്നിയൂർ : എം ഡി എം എ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി മുന്നിയൂർ സ്വദേശികളായ 3 യുവാക്കളെ പോലീസ് പിടികൂടി. മുന്നിയൂർ പാറക്കടവ് സ്വദേശി മണമ്മൽ സിംസാറുൽ മുസദ്ധിഖ് (24), പാറക്കടവ് കുട്ടുക്കവത്ത് മുഹമ്മദ് ഷാനിബ് (20), വെളിമുക്ക് സൗത്ത് ആലുങ്ങൽ സ്വദേശി കീലിപ്പുറത്ത് മുഹമ്മദ് അഷ്മർ (20), എന്നിവരെ 25 മില്ലിഗ്രാം ഗ്രാം എം.ഡി.എം.എയും, മുപ്പത് ഗ്രാം കഞ്ചാവുമായി മണ്ണട്ടാംപാറയിൽവെച്ച് സ്‌കൂട്ടർ സഹിതം തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തു.
മുഹമ്മദ് അഷ്മർ ഇതിനുമുമ്പും കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. മുന്നിയൂർ മണ്ണട്ടാംപാറ അണക്കെട്ടിന് സമീപത്ത് വെച്ചാണ് സംഭവം. അണക്കെട്ട് 6 മീൻ പിടിക്കാനും എന്ന വ്യാജ എത്തുന്ന പലരും ലഹരി ഉപയോഗത്തിന് ഇവിടെ ഉപയോഗത്തുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറഞ്ഞു. പ്രതികളെ ജാമ്യത്തിൽ വിട്ടു. മണ്ണട്ടാം പാറ, മാഹി പാലം ഇവിടെ കേന്ദ്രീകരിചാൻ ലഹരി മാഫിയ പ്രവർത്തിക്കുന്നത്. പോലീസ് നടപടി കർ...