എം ഡി എം എ യുമായി യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ
മണ്ണാർക്കാട് : മണ്ണാർക്കാട് ആശുപത്രിപ്പടിയിലുള്ള സ്വകാര്യ ലോഡ്ജ് മുറിയില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎ (മെഥിലിൻ ഡയോക്സിമെത്താംഫെറ്റമിൻ) ഉള്‍പ്പെടെയുള്ള രാസലഹരിയുമായി യുവതിയുള്‍പ്പെടെ മൂന്ന് പേർ അറസ്റ്റിൽ.
പ്രതികളില്‍ നിന്ന് എംഡിഎംഎയും, കഞ്ചാവും, ലഹരി ഉപയോഗിക്കുന്ന വസ്തുക്കളും, ലൈംഗിക ഉത്തേജക മരുന്നും പൊലീസ് പിടികൂടി. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് മണ്ണാർക്കാട് എസ്‌ഐ രാമദാസും സംഘവും ഇന്നലെ രാവിലെ 10.25 ഓടെ ആശുപത്രിപ്പടിയിലെ ലോഡ്ജിലെത്തിയത്. റിസപ്ഷനിലെ ലഡ്ജറില്‍ വിവരങ്ങളെടുത്ത ശേഷം ലോഡ്ജിലെ 706-ാം നമ്ബർ മുറിയിലേക്ക്. വാതില്‍മുട്ടിയെങ്കിലും തുറന്നില്ല.
ഒടുവില്‍ പൊലീസാണെന്നറിയിച്ചതോടെ നീല ടിഷർട്ടും ജീൻസ് പാൻറും ധരിച്ച സ്ത്രീ കതക് തുറന്നു. കോഴിക്കോട് വെള്ളയില്‍ കലിയാട്ടുപറമ്ബില്‍ മര്‍ജീന ഫാത്തിമ, മണ്ണാര്‍ക്കാട് തെങ്കര മണലടി സ്വദേശി അപ്പക്കാടന്‍ മുനീറുമായിരുന്നു മുറിയിലുണ്ടായിരുന്നത്....