കിണർ പ്രവൃത്തിക്കിടെ മണ്ണിടിഞ്ഞു കിണറ്റിൽ വീണ് തൊഴിലാളി മരിച്ചു
വള്ളുവമ്പ്രം: കിണറിന്റെ സംരക്ഷണഭിത്തി കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് കിണറ്റിൽ വീണ ആൾ മരണപ്പെട്ടു. വള്ളുവമ്പ്രം മുസ്‌ലിയാർ പീടിക പാങ്ങോട്ടിൽ ആനക്കണ്ടിൽ വീട്ടിൽ പരമേശ്വരൻ (55) എന്നയാളാണ് ഇന്ന് രാവിലെ ഒമ്പതുമണിയോടെ കിണറ്റിൽ അപകടത്തിൽപ്പെട്ടത്. മഠത്തിൽ അഹമ്മദ് എന്നയാളുടെ വീട്ടുമുറ്റത്തുള്ള പുതിയ കിണറിന് ആൾമറ കെട്ടുന്നതിനായി മണ്ണെടുക്കുന്നഅതിനിടെ മണ്ണിടിഞ്ഞ് 30 അടി താഴ്ചയും 20 അടിയോളം വെള്ളവും ഉള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടൻ കൂടെയുണ്ടായിരുന്ന ജോലിക്കാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വെള്ളത്തിലേക്ക് താഴ്ന്നു പോവുകയായിരുന്നു. തുടർന്ന് മലപ്പുറം ഫയർഫോഴ്സിനെയും മഞ്ചേരി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മലപ്പുറം അഗ്നിരക്ഷാസേന എത്തി നാട്ടുകാരുടെ സഹായത്തോടെ ആളെ പുറത്തെടുത്തത് ആശുപത്രിയിലെത്തിച്ചെങ്കിലും ആൾ മരണപ്പെട്ടതായി സ്വീകരിച്ചു. മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽഗഫൂർ, മഞ്ചേരി പൊലീസ് ...