Wednesday, August 13

Tag: മണ്ണിട്ട് നികത്തുന്നതിനെതിരെ

ദാറുൽ ഹുദായിലക്ക് സിപിഎം ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച്
Other

ദാറുൽ ഹുദായിലക്ക് സിപിഎം ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച്

തിരൂരങ്ങാടി : കുടിവെള്ളം മലിനമാക്കുന്നു, വയൽ മണ്ണിട്ട് നികത്തുന്നു എന്നാരോപിച്ച് സി പി എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലേക്ക് മാർച്ച് നടത്തും. നാളെ ശനിയാഴ്ച രാവിലെ 10 മണിക്ക് പരപ്പനങ്ങാടി റോഡിലെ താജ് ഓഡിറ്റോറിയം പരിസരത്ത് നിന്നും മാർച്ച് ആരംഭിക്കും. ദാറുല്‍ ഹുദയില്‍ നിന്ന് ഒഴുക്കിവിടുന്ന മലിന ജലത്തിന് പരിഹാരം കാണുക, മാനിപ്പാടം മണ്ണിട്ട് നികത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. വിദ്യാര്‍ത്ഥികളും ജീവനക്കാരും ഉള്‍പ്പടെ രണ്ടായിരത്തിലധികം ആളുകള്‍ ദാറുല്‍ ഹുദയില്‍ താമസിക്കുന്നുണ്ടെന്നും എന്നാല്‍ അതിനനുസരിച്ചുള്ള മാലിന്യ സംസ്‌കരണ സംവിധാനം അവിടെ പ്രവര്‍ത്തിക്കുന്നില്ലെന്നും സി പി എം നേതാക്കൾ പറഞ്ഞു. തിരൂരങ്ങാടി ടുഡേ വാർത്തകൾ ലഭിക്കാൻ https://chat.whatsapp.com/EVUP6FE5e0eIIG8rsoyWK8?mode=ac_t ചെമ്മാട് ദാറുൽ ഹുദാ...
error: Content is protected !!