Saturday, August 23

Tag: മണ്ണിനടിയിൽ പെട്ട മരിച്ചു

കോട്ടക്കൽ കിണറിടിഞ്ഞ് അപകടം; ഒരാൾ മരിച്ചു, മറ്റൊരാളെ രക്ഷപ്പെടുത്തി
Accident

കോട്ടക്കൽ കിണറിടിഞ്ഞ് അപകടം; ഒരാൾ മരിച്ചു, മറ്റൊരാളെ രക്ഷപ്പെടുത്തി

കോട്ടക്കൽ: ചങ്കുവെട്ടിക്കുണ്ട് കൂർബാനിയിൽ കിണറിടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, കൂടെയുണ്ടായിരുന്ന ആളെ രക്ഷപ്പെടുത്തി. എടരിക്കോട് പൊട്ടിപ്പാറ ചെവിടി കുന്നൻ കുഞ്ഞി മുഹമ്മദിന്റെ മകൻ അലി അക്ബർ (35) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന, കോട്ടയ്ക്കൽ കൊഴൂർ ചീരംകുഴിയിൽ അലിയുടെ മകൻ അഹദിനെ (27) പരിക്കുകളോടെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കിണര്‍ പണിക്കിടെയാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മണിക്കൂറുകൾക്ക് ശേഷം കിണറ്റില്‍ കുടുങ്ങിയ അഹദിനെ രക്ഷപ്പെടുത്തി. മണ്ണിനടിയിൽ പെട്ടു പോയ അലി അക്ബറിനെ പുറത്തെടുക്കാൻ ഏറെ പരിശ്രമിച്ചു. എന്നാൽ ജീവൻ നഷ്ടമായി. 25 അടിയോളം താഴ്ചയുള്ള കിണറിൽ ജോലി എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മലപ്പുറത്ത് നിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മണ്ണ് നീക്കുന്ന...
error: Content is protected !!