മുന്നിയൂരിൽ അനധികൃത മണൽകടത്ത് പിടികൂടി
മൂന്നിയൂർ പാറക്കടവ് കിഴക്കൻ തോടിന് സമീപം അനധികൃതമായി കൂട്ടിയിട്ട രണ്ട് ലോഡ് മണൽ റവന്യൂ വകുപ്പ് അധികൃതർ പിടികൂടി.പാറക്കടവ് ഓട് നിർമ്മാണ കമ്പനിക്ക് സമീപം കുറ്റിക്കാട് ചേലക്കൽ കടവിലാണ് അനധികൃത മണൽ കൂട്ടിയിട്ടിരുന്നത്.കടലുണ്ടി പുഴയിൽ പാറക്കടവ് ഭാഗത്ത് നിന്നും മണലെടുത്ത് ആളൊഴിഞ്ഞ ഭാഗമായ ഇവിടെനിന്ന് മണൽ കയറ്റിപോവുന്നുണ്ടെന്ന് കടലൂണ്ടിപുഴ സംരക്ഷണ സമിതിയും നാട്ടുകാരും ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അനധികൃത മണൽ കണ്ടെത്തിയത്.കലക്ടറുടെ നിർദേശത്തെ തുടർന്ന് മൂന്നിയൂർ വില്ലേജ് ഓഫീസർ സൽമ വർഗീസ്,സ്പെഷൽ വില്ലേജ് ഓഫീസർ വേണുഗോപാൽ എന്നിവരാണ് മണൽ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മണൽ വാർഡ് മെമ്പർ ശംസുദ്ധീൻ മണമമലിന്റെ സാന്നിധ്യത്തിൽ റവന്യൂ അധികൃതർ വെള്ളത്തിലേക്ക് തന്നെ നിക്ഷേപിച്ചു. അധികൃതർ എത്താൻ വൈകിയതിനാൽ മണലെടുപ്പിന് ഉപയോഗിക്കുന്ന തോണികൾ കടവിൽ നിന്നും മണലെടുക്കുന്നവർ മാറ്റിയതിന...