സ്കൂള്‍ സമയമാറ്റം, സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും, അനുകൂലമായ നടപടി ഉണ്ടാവുന്നില്ലെങ്കില്‍ സമരം ശക്തമാക്കും
തേഞ്ഞിപ്പലം : സ്കൂള്‍ സമയമാറ്റം, സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും അനുകൂലമായ നടപടി ഉണ്ടാവുന്നില്ലെങ്കില്‍ സമരം ശക്തമാക്കാനും കോഴിക്കോട് ചേര്‍ന്ന സമസ്തയുടെയും പോഷക സംഘടനകളുടെയും സംയുക്ത ഏകോപന സമിതി യോഗം തീരുമാനിച്ചു. സ്കൂള്‍ സമയം രാവിലെയും വൈകുന്നേരവുമായി അരമണിക്കൂര്‍ വര്‍ദ്ധിപ്പിക്കുന്നത് മൂലം മദ്റസ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ സമയ മാറ്റം പുനഃപരിശോധിക്കണമെന്ന് സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇത് സംബന്ധമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിക്കുകയോ നിവേദനത്തിന് അനുകൂല തീരുമാനമുണ്ടാകുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് സമസ്തയുടെ പോഷക ഘടകമായ സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ സമര പ്രഖ്യാപനം നടത്തിയത്.വിദ്യാഭ്യാസ മന്ത്രി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഇന്ന് ഫോണില്‍ വിളിച്ച് സമസ്തുയമായി ചര്‍ച...