പ്രണയത്തെ എതിർത്ത് മദ്‌റസയിൽ ക്ലാസെടുത്തു, കാമുകി വിവരം നൽകിയതിനെ തുടർന്ന് മദ്റസാദ്ധ്യാപകനെ അക്രമിച്ച 3 പേർ പിടിയിൽ
തിരൂർ : തൃപ്രങ്ങോട്ട് മദ്‌റസ അധ്യാപകനെ പള്ളിയില്‍ ആക്രമിച്ച സംഘം അറസ്റ്റില്‍. മംഗലം മുട്ടനൂര്‍ കുന്നത്ത് മുഹമ്മദ് ഷാഫിയുടെ മകന്‍ മുഹമ്മദ് ഷാമില്‍ (20), മംഗലം കാവഞ്ചേരി മാത്തൂര്‍ വീട്ടില്‍ ഹംസയുടെ മകന്‍ മുഹമ്മദ് ഷാമില്‍ (22), കാവഞ്ചേരി പട്ടേങ്ങര മുഹമ്മദിന്റെ മകന്‍ ഖമറുദ്ധീന്‍ (22) എന്നിവരെയാണ് തിരൂര്‍ സി.ഐ ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു തൃപ്രങ്ങോട് പാലോത്ത്പറമ്പ് ജുമാ മസ്ജിദിലെ മുക്രിയും മദ്റസ അധ്യാപകനുമായ ഫൈസല്‍ റഹ്മാന് സംഘത്തിന്റെ ക്രൂരമര്‍ദനമേറ്റത്.
https://youtu.be/SL-HT5quTJA
വീഡിയോ
ബുധനാഴ്ച ഉച്ചയ്ക്കാണു സംഭവം. പള്ളിയിലെ വിശ്രമമുറിയിൽ ഇരിക്കുകയായിരുന്ന ഫൈസൽ റഹിമാനോടു പ്രാർഥിക്കാൻ വരണമെന്നു പറഞ്ഞാണ് സംഘമെത്തിയത്. പന്തികേട് തോന്നിയതോടെ കൂടെ പോയില്ല. ഇതോടെ ക്രൂരമായി മർദിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർഓടിയെത്തിയപ്പോഴേക്കും സ...