Tag: മന്ത്രി അബ്ദുറഹ്മാൻ

ചികിത്സയിൽ കഴിയുന്ന പത്മശ്രീ കെ.വി.റാബിയയെ മന്ത്രി സന്ദർശിച്ചു
Other

ചികിത്സയിൽ കഴിയുന്ന പത്മശ്രീ കെ.വി.റാബിയയെ മന്ത്രി സന്ദർശിച്ചു

മലപ്പുറം : കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽതിവ്രപരിചരന വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നപത്മശ്രി കെ.വി. റാബിയയെ കായിക ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ സന്ദർശിച്ചു.കുടുംബാംഗങ്ങളോടും ആശുപത്രി അധികൃതരോടും രോഗ വിവരങ്ങൾ അന്വേഷിച്ചു. മന്ത്രിയോടൊപ്പം കോട്ടക്കൽ നഗരസഭ പ്രതിപക്ഷ നേതാവ് ടി. കബീർ, ആശുപത്രി സി.ഇ.ഒ സുഹാസ് പോള, പബ്ലിക് റിലേഷൻഷിപ്പ് മാനേജർ യു.കെ മുഷ്താഖ് , റാബിയ കെയർ ഫൗണ്ടോഷൻസെക്രട്ടറി മുജീബ് താനാളൂർ, പി. എസ്.എം.ഒ കോളെജ് അലുമിനി ട്രഷറർഎം. അബ്ദുൽ അമർ ,മന്ത്രിയുടെ സ്റ്റാഫ് അംഗം സതീഷ് കോട്ടക്കൽ എന്നിവർഅനുഗമിച്ചു....
Sports

അനസിന്റെ ജോലി : വാര്‍ത്ത വസ്തുതാ വിരുദ്ധം- കായിക മന്ത്രി വി അബ്ദുറഹിമാന്‍

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് ക്വാട്ട പ്രകാരം ഫുട്‌ബോളര്‍ അനസ് എടത്തൊടികയ്ക്ക് ജോലി നല്‍കിയില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനുള്ള നിലവിലെ മാനദണ്ഡ പ്രകാരം അനസിന് അപേക്ഷിക്കാന്‍ കഴിയില്ല. ഈ വസ്തുത മറച്ചുവെച്ച് സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കാന്‍ കൂട്ടുനില്‍ക്കുകയാണ് ചില മാധ്യമങ്ങള്‍. പൊതു ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചും ഏറ്റവും സുതാര്യമായും നടക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം. പിഎസ്‌സിയുടെ ചുമതലയുള്ള പൊതുഭരണ വകുപ്പാണ് ആ മാതൃകയില്‍ സ്‌പോട്‌സ് ക്വാട്ട നിയമനത്തിന് നോട്ടിഫിക്കേഷന്‍ ഇറക്കുന്നതും റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതും. കായിക താരങ്ങളുടെ സര്‍ട്ടിഫിറ്റുകളുടെ ആധികാരികത പരിശോധിക്കുന്നത് സംസ്ഥാന സ്...
error: Content is protected !!