Tag: മന്ത്രി മുഹമ്മദ് റിയാസ്

താനൂർ ഒട്ടുമ്പുറം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് മന്ത്രി മുഹമ്മദ് റിയാസ് നാടിനുസമർപ്പിച്ചു
Tourisam

താനൂർ ഒട്ടുമ്പുറം ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് മന്ത്രി മുഹമ്മദ് റിയാസ് നാടിനുസമർപ്പിച്ചു

താനൂർ : കോവിഡ് മഹാമാരി കാരണം ടൂറിസം വെന്റിലേറ്ററിലായ ഘട്ടത്തിലാണ് ഈ സർക്കാർ ടൂറിസം പ്രവർത്തനങ്ങളിൽ മുന്നോട്ടു വന്നതെന്നും പ്രതിസന്ധികളിൽ തളരാതെ ആസൂത്രിതമായ പദ്ധതികൾ ആവിഷ്‌കരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുൻകൈയെടുത്ത് താനൂർ ഒട്ടുംപുറം തൂവൽതീരത്ത് തയ്യാറാക്കിയ ഫ്‌ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ സ്‌പോർട്‌സ്, വഖഫ്, റെയിൽവേ വകുപ്പുമന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ തീരദേശമേഖലയിൽ വലിയതോതിലുള്ള ടൂറിസം സാധ്യതകൾ കൈവരുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. സാഹസിക ടൂറിസത്തിന്റെ ഭാഗമായി കായിക വിനോദങ്ങൾ കൂടി ഒട്ടുംപുറം തൂവൽതീരത്ത് ഒരുക്കുമെന്നും മൂന്നു വർഷത്തിനകം ജില്ലയിലെ മികച്ച ടൂറിസം കേന്ദ്രമാക്കി ഒട്ടുംപുറത്തെ മാറ്റുമെന്ന...
Malappuram

കേരളത്തിൻ്റെ വികസനത്തിന് എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

കുമ്മൻതൊടുപാലം പാലം നാടിന് സമർപ്പിച്ചു മുന്നിയൂർ: കേരളത്തിൻ്റെ വികസനത്തിന് വേണ്ടി എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. 2026 ഓടു കൂടി പൊതുമരാമത്ത് വകുപ്പിന് കീഴിലെ 50 ശതമാനം റോഡുകളും ബിഎം ആൻഡ് ബിസി റോഡുകളാക്കി നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ കുമ്മൻതൊടുപാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പടിക്കൽ - പെരുവള്ളൂർ റോഡിൽ കുമ്മൻതോടിന് കുറുകെ നിലവിലുണ്ടായിരുന്ന 50 വർഷത്തോളം പഴക്കമുള്ള ഒറ്റവരിപ്പാലമാണ് പുനർ നിർമ്മിച്ചത്. മൂന്നിയൂർ, പെരുവള്ളൂർ എന്നീ രണ്ട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം അഞ്ചരകോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. ചടങ്ങിൽ പി അബ്ദുൽ ഹമീദ് എം. എൽ. എ അധ്യക്ഷത വഹിച്ചു. ഉത്തര മേഖല സൂപ്രണ്ടിങ് എൻജിനീയർ പി.കെ മിനി സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് എൻജിനീയർ ...
error: Content is protected !!