Tag: മന്ത്രി വി.അബ്ദുറഹ്മാൻ

ലൈഫ് രണ്ടാം ഘട്ടം: 100 കുടുംബങ്ങൾക്ക് വീടൊരുക്കി താനാളൂർ ഗ്രാമപഞ്ചായത്ത്
Local news

ലൈഫ് രണ്ടാം ഘട്ടം: 100 കുടുംബങ്ങൾക്ക് വീടൊരുക്കി താനാളൂർ ഗ്രാമപഞ്ചായത്ത്

താനാളൂർ പഞ്ചായത്തിലെ രണ്ടാം ഘട്ട ലൈഫ് ഭവനപദ്ധതിയിൽ പൂർത്തീകരിച്ച നൂറ് വീടുകളുടെ താക്കോൽദാനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. ലൈഫ് കേവലം ഭവന നിർമാണ പദ്ധതി അല്ലെന്നും ഓരോ വീട്ടിലും ഓരോ ആളുകൾക്ക് തൊഴിൽ നൽകുന്നതിനുള്ള നടപടികളിലേക്ക് സംസ്ഥാന സർക്കാർ കടക്കുകയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ എം മല്ലിക അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിൻ്റെ ലൈഫ് പദ്ധതി നിർവഹണത്തിൽ സ്തുത്യർ ഹമായ സേവനമനുഷ്ഠിച്ച വി.ഇ.ഒ അനിതയെ ചടങ്ങിൽ അനുമോദിചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ സൽമത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി,ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ അമീറ കെ, സിനി കെ വി ,സതീശൻ പി, ലൈഫ് ജില്ലാ മിഷൻ കോ-ഓഡിനേറ്റർ എൻ കെ ദേവകി,സുലൈമാൻ ചാത്തേരി ,കെ ഫാത്തിമ ബീവി, ഒ കെ പ്രേമരാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഭവന നിർമാണം പൂർത്തീകരിച്ച മുഴുവൻ ഗുണഭോക്താക്കൾക...
Education

താനൂരിന്റെ സ്വപ്നം പൂവണിയുന്നു, ഗവ.കോളേജിന് സ്വന്തം കെട്ടിടമുയരുന്നു

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടായത് വിപ്ലവകരമായ പുരോഗതി- മന്ത്രി ഡോ. ആര്‍ ബിന്ദു സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടായത് വിപ്ലവകരമായ പുരോഗതിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍ ബിന്ദു. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തി മുന്നോട്ടു പോവാന്‍ കഴിയുന്ന രൂപത്തിലുള്ള അനുഭവ ഭേദ്യമായ പഠന രീതിയിലാണ് അടുത്ത വര്‍ഷം മുതല്‍ കോളേജുകളിലെ പുതിയ കരിക്കുലം തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഒഴൂർ വെട്ടുകൂളത്ത് നിര്‍മിക്കുന്ന താനൂര്‍ ഗവ. കോളേജ് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഓൺലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന അറിവുകളെ സമൂഹത്തിന്റെ ഗുണപരമായ വികസനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയിലാണ് സര്‍ക്കാര്‍. നൈപുണികതയ്ക്ക് പ്രാധാന്യം നല്‍കുക, പഠിക്കുമ്പോള്‍ തന്നെ തൊഴിലിനും ആഭിമുഖ്യം നല്...
Local news

താനുർ ഫിഷറീസ് സ്കുളിനെ സ്പോർട്സ് സ്കുളാക്കി ഉയർത്തും: മന്ത്രി വി.അബ്ദുറഹിമാൻ

താനുർ : ഫീഷറീസ് സ്കുളിനെ സ്പോർട്സ് സ്കുളാക്കി ഉയർത്തുമെന്നുംകളരി, കരാട്ടെ, കുങ്ഫു തുടങ്ങിയ 5 ആയോധന കലകൾ അഭ്യസിപ്പിക്കുന്ന കേന്ദ്രമാക്കുമെന്നുംഫിഷറിസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.താനുർ ഫിഷറീസ് റീജനൽ ടെക്നിക്കൽ വെക്കെഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ ഏറ്റവും സൗകര്യമുള്ള ഫീഷറീസ് സ്കുളാക്കി ഈ സ്ഥാപനത്തെ ഉയർത്തും. ഹൈടെക് ക്ലാസ് മുറികളും വ്യത്തിയുള്ള പരിസരവും ഉണ്ടാവും. ഒന്നര കോടി രൂപ ചെലവിൽ തുടങ്ങുന്ന വാന നീരീക്ഷണ കേന്ദ്രം സംസ്ഥാനത്തെ ആദ്യ പദ്ധതിയായി ഈ സ്കൂളിൽ നിലവിൽ വരും. വാനനിരീക്ഷണ കേന്ദ്രം തന്റെ ഒരു സ്വപനമായിരുന്നെന്നും മന്ത്രി പറഞ്ഞു.ഐ.എസ്.ആർ.ഒ യുടെ മേൽനോട്ടത്തിലാണ് പദ്ധതി.നഗരസഭാ ചെയർമാൻ പി.പി.ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു.നഗരസഭാ കൗൺസിലർആബിദ് വടക്കയിൽ ,പ്രിൻസിപ്പൽ പി.മായ,പി.ടി. എ പ്രസിഡണ്ട് ല...
error: Content is protected !!