മമ്പുറം ആണ്ടുനേർച്ച: ഹിഫ്ള് കോളജ് സനദ് ദാനവും പ്രാർത്ഥന സദസ്സും നാളെ
തിരൂരങ്ങാടി: 187-ാം മമ്പുറം ആണ്ടുനേർച്ചയുടെ ഭാഗമായുള്ളഹിഫ്ള് കോളജ് സനദ് ദാനവും അനുസ്മരണ പ്രാർഥനാ സദസ്സും നാളെ രാത്രി ഏഴരക്ക് നടക്കും. സമസ്ത ട്രഷറർ പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട് ഉദ്ഘാടനം ചെയ്യും. സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിളീങ്ങള്‍ക്കുള്ള സനനദ് ദാനവും അദ്ദേഹം നിർവഹിക്കും. സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ പ്രാരംഭ പ്രാർഥന നടത്തും. ദാറുല്‍ഹുദാ വൈസ് ചാൻസലർ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിക്കും. പ്രാര്‍ഥനാ സദസ്സിന് പാണക്കാട് സയ്യിദ് അബ്ദുന്നാസ്വിർ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.
ആണ്ടുനേർച്ചയുടെ അഞ്ചാം ദിനമായ ഇന്നലെ രാത്രി നടന്ന പ്രഭാഷണ സദസ്സ് പാണക്കാട് സയ്യിദ് റസാനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദാറുൽഹുദാ അധ്യാപകൻ കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രഭാഷണം ...