Tag: മമ്പുറം പള്ളി

മമ്പുറം മസ്ജിദ് ഖുഥ്ബുസ്സമാന്‍ ഉദ്ഘാടനവും മഹല്ല് ഖാളിക്ക് സ്വീകരണവും തിങ്കളാഴ്ച
Local news

മമ്പുറം മസ്ജിദ് ഖുഥ്ബുസ്സമാന്‍ ഉദ്ഘാടനവും മഹല്ല് ഖാളിക്ക് സ്വീകരണവും തിങ്കളാഴ്ച

തിരൂരങ്ങാടി: ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമിന് തൊട്ടടുത്തായി പുനര്‍നിര്‍മാണം പൂര്‍ത്തിയായ മസ്ജിദ് ഖുഥ്ബുസ്സമാന്‍ എന്ന മമ്പുറം തെക്കേപള്ളിയുടെ ഉദ്ഘാടനം ഇന്ന് ളുഹര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ചെമ്മാട് ദാറുല്‍ഹുദാ ഇസ് ലാമിക് അക്കാദമി മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മമ്പുറം ഇഹ്‌സാസുല്‍ ഇസ് ലാം സംഘത്തിന്റെയും മറ്റനേകം ഗുണകാംക്ഷികളുടെയും സഹായ സഹകരണത്തോടെയാണ് വളരെ പഴക്കമേറിയ പള്ളി ആധുനിക രീതിയില്‍ പുതുക്കി പണിതത്.മമ്പുറം മഹല്ല് ഖാളി കൂടി ആയ സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ക്കുള്ള സ്വീകരണവും മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുടര്‍ന്ന് നടക്കും.ചടങ്ങില്‍ സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങള്‍ മമ്പുറം, ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, ദാറുല്‍ഹുദാ വൈസ് പ്രസിഡണ്ട് സയ്യിദ് ...
Malappuram

മതമൈത്രിയുടെ നേര്‍കാഴ്ചയായി കൊടിഞ്ഞി പള്ളി ഖാസി സ്ഥാനാരോഹണ ചടങ്ങ്

കൊടിഞ്ഞി പള്ളി മഹല്ല് ഖാസിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ചുമതലയേല്‍ക്കുന്ന ചടങ്ങിലാണ് സഹോദര സമുദായ നേതാക്കളുടെ സാന്നിധ്യമുണ്ടായത്. മതമൈത്രിക്ക് പേര് കേട്ട കൊടിഞ്ഞി പള്ളിയിലെ ഖാസി സ്ഥാനാരോഹണ ചടങ്ങിലും പതിവ് തെറ്റിക്കാതെ സഹോദര സമുദായ അംഗങ്ങളുടെ സാന്നിധ്യം.  പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മഹല്ല് ഖാസിയായി സ്ഥാനമേല്‍ക്കുന്ന ചടങ്ങിലാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ഇരട്ടകുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയുടെ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ഭാസ്‌കരന്‍ പുല്ലാണിയും സജീവ സാന്നിധ്യമായത്. തങ്ങളെ പള്ളിയിലേക്ക് ആനയിക്കുന്ന ചടങ്ങിലും പിന്നീട് പള്ളിക്കുള്ളില്‍ തങ്ങള്‍ ഖാസി സ്ഥാനം ഏറ്റെടുക്കുന്ന സദസ്സിലും ഉണ്ണികൃഷ്ണന്‍ പങ്കെടുക്കുകയും ആശംസ പ്രസംഗം നടത്തുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ താന്‍ ആദ്യമായി അനുമതി നല്‍കിയത് കൊടിഞ്ഞി പള്ളി പുനര്‍നിര്‍മ...
error: Content is protected !!